31 March Tuesday
വീണ്ടും ഇരവിപേരൂർ മാതൃക

ഒറ്റപ്പെട്ടവർക്ക് ഉച്ചഭക്ഷണം വീടുകളിൽ എത്തിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020

 ഇരവിപേരൂർ

കൊറോണ കാലത്ത് ഒറ്റപ്പെട്ടു പോകുന്നവർക്ക് ആഹാരം നൽകാനൊരുങ്ങി ഇരവിപേരൂർ പഞ്ചായത്ത്.ഭിന്നശേഷിക്കാർ,കിടപ്പു രോഗികൾ,വീടുകളിൽ ഐസോലേഷനിൽ കഴിയുന്നവർ എന്നിവരിലെ ഏറ്റവും അർഹതയുളളവരെ കണ്ടെത്തി അവർക്ക് വീടുകളിൽ ഉച്ചഭക്ഷണം എത്തിച്ചു നൽകുന്ന വിശപ്പുരഹിത ഇരവിപേരൂർ പദ്ധതിയ്ക്കാണ് ഉടൻ തുടക്കമാകുന്നത്.ഇതിനായി പഞ്ചായത്തിൽ കുടുബശ്രീയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ആവി കഫേയിൽ കമ്മ്യൂണിറ്റി അടുക്കള ഉടൻ പ്രവർത്തനം ആരംഭിക്കും.
പകൽ 12 മണിയോടെ ഇവിടെ തയ്യാറാക്കുന്ന പൊതിച്ചോർ വാർഡ് അടിസ്ഥാനത്തിൽ  സന്നദ്ധ പ്രവർത്തകർ വീടുകളിൽ എത്തിക്കും. അർഹരായ ഗുണഭോക്താക്കളെ കണ്ടെത്താനുള്ള ചുമതല അതത് വാർഡുകളിലെ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ചിരിക്കുന്ന പ്രത്യേക വാട്ട്സ്ആപ്പ് ഗ്രൂപ്പിനായിരിക്കും. പൊതിച്ചോർ തയ്യാറാക്കുന്നതിനാവശ്യമായ ഉല്പന്നങ്ങളും പണവും പൊതുജനങ്ങളിൽ നിന്ന് സംഭാവനയായി സ്വീകരിക്കും.
 
 
പ്രധാന വാർത്തകൾ
 Top