10 August Monday

അടൂരിൽ 150 മുറികൾ സജ്ജമാക്കി: ചിറ്റയം

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020

 പന്തളം

അടിയന്തര സാഹചര്യം വന്നാൽ കോവിഡ് 19  മായി ബന്ധപ്പെട്ട് നിരീക്ഷണത്തിൽ പാർപ്പിക്കാനായി 150 മുറികൾ എല്ലാ സൗകര്യത്തിലും സജ്ജമാക്കിയെന്ന് ചിറ്റയം ഗോപകുമാർ എംഎൽഎ പറഞ്ഞു. അടൂർ എസ്എൻഐടിയിലെ ഹോസ്റ്റലുകളിൽ 100 പേരെയും പറന്തൽ ബൈബിൾ കോളേജിൽ 50 പേരെയും ഉടൻ നിരീക്ഷണത്തിൽ പാർപ്പിക്കാൻ കഴിയും. മഞ്ഞക്കാലയിൽ മൂന്ന് ഹോസ്റ്റലും അടൂർ സെന്റ് സിറിൾസ് കോളേജിലെ ഹോസ്റ്റലും ബിഎഡ് കോളേജിലെ മുറികളും എടുത്തിട്ടുണ്ടെന്ന് ചിറ്റയം ഗോപകുമാർ എംഎൽഎ  പറഞ്ഞു. ഉടൻ നിരീക്ഷണത്തിൽ പാർപ്പിക്കാൻ എല്ലാ സൗകര്യവും ഒരിക്കിയ പറന്തൽ ബൈബിൾ കോളേജും, അടൂർ എസ്എൻഐടിയും ചിറ്റയം ഗോപകുമാർ എംഎൽഎ,എഡിഎം അലക്സ്, അടൂർ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.സുഭഗൻ, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാ അനിൽ ,റവന്യു ഉദ്യോഗസ്ഥർ എന്നിവർ പരിശോധിച്ചു സൗകര്യങ്ങൾ ഉറപ്പാക്കി.
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top