22 May Sunday

ഇരട്ട സഹോദരങ്ങൾക്ക് 
വധുക്കളും ഇരട്ടകളായി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022

ഇരട്ട ദമ്പതികൾ വിവാഹവേദിയിൽ

 തിരുവല്ല

ഇതാണ് മംഗല്യഭാഗ്യം. ഒന്നിച്ച് പിറന്നാൽ മരണം വരെ ഒന്നിച്ച് തന്നെ. രണ്ടു വീടുകളിലേക്ക് പോകണ്ടല്ലോ. രണ്ടിടത്തു നിന്നും വരണ്ടല്ലോ.ഒന്നിച്ച് വന്ന് ഒന്നിച്ച് യാത്ര തുടരാം മരണം വരെ. പെരിങ്ങരയിലെ ഇരട്ട സഹോദരൻമാർക്ക് വധുക്കളായി തലവടിയിലെ ഇരട്ട സഹോദരിമാർ. ലോക്ഡൗൺ ദിനമായിരുന്ന ഞായറാഴ്ച തലവടി മഹാഗണപതി ക്ഷേത്രത്തിൽ നടന്ന താലികെട്ട് അധികമാരും അറിഞ്ഞില്ല. 
എടത്വ, തലവടി ഇലയനാട് വീട്ടിൽ ഇ എൻ പവിത്രന്റെയും സുമംഗല ദേവിയുടെയും മക്കൾ പവിത്രയും സുമിത്രയും തിരുവല്ല പെരിങ്ങര ചക്കാലത്തറ പേരകത്ത് വീട്ടിൽ മണിക്കുട്ടന്റെയും - രത്നമ്മയുടെയും മക്കൾ അനുവും വിനുവുമാണ്‌ വധൂവരൻമാർ.അനു പവിത്രക്കും വിനു സുചിത്രക്കും താലിചാർത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top