03 December Saturday

കേരള സർക്കാരിനെതിരെയുള്ള 
കടന്നാക്രമണം ചെറുക്കണം: കെജിഒഎ

വെബ് ഡെസ്‌ക്‌Updated: Friday Nov 25, 2022

 പത്തനംതിട്ട

കോർപ്പറേറ്റ്‌ നയങ്ങൾക്കും വർഗീയതയ്‌ക്കുമെതിരെ  ബദൽ നയങ്ങൾ ഉയർത്തി ജനക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന കേരള സർക്കാരിനെതിരെ നടക്കുന്ന ബഹുമുഖ കടന്നാക്രമണങ്ങളെ ചെറുത്ത്‌ തോൽപ്പിക്കാൻ കേരളാ ഗസറ്റഡ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷൻ ജില്ലാ കൗൺസിൽ യോഗം അഭ്യർഥിച്ചു. പത്തനംതിട്ട അബാൻ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം സി കെ ഷിബു ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ വൈസ്‌പ്രസിഡന്റ്‌ പി അജിത്ത്‌ അധ്യക്ഷനായി.  ജില്ലാ സെക്രട്ടറി സുമേഷ്‌ സി വാസുദേവൻ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബി ബിനു, പി സനൽകുമാർ, ഡോ. എം ജി ജാൻകിദാസ്‌, ജില്ലാ ട്രഷറർ പി കെ ശാലിനി, എന്നിവർ സംസാരിച്ചു. വിവിധ ഏരിയാകളെ പ്രതിനിധീകരിച്ച്‌ അനൂപ്‌ ജോയി (തിരുവല്ല), ബി സുനിൽ (അടൂർ), ഡി ശ്യാംകുമാർ (റാന്നി), വി രഞ്‌ജിത്ത്‌ (മല്ലപ്പള്ളി), എസ്‌ ആർ ചന്ദ്രൻ (പത്തനംതിട്ട വെസ്‌റ്റ്‌), പി കെ ശുഭ (പത്തനംതിട്ട ഈസ്‌റ്റ്‌) എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top