റാന്നി
റാന്നിയിൽ അനശ്വര രക്തസാക്ഷി റെജി സ്കറിയയുടെയും കെ എം മാത്യുവിന്റെയും കൂത്തുപറമ്പ് രക്തസാക്ഷികളുടെയും സ്മരണ പുതുക്കി. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. രാവിലെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.
സിപിഐ എം പുലിയള്ള് ബ്രാഞ്ച് അംഗവും ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റുമായിരുന്ന റെജി സ്കറിയയെ ആർഎസ്എസുകാരാണ് കൊലക്കത്തിക്കിരയാക്കിയത്. ഏരിയ കമ്മിറ്റി അംഗവും കെഎസ്കെടിയു ഏരിയ സെക്രട്ടറിയുമായിരുന്നു കെ എം മാത്യു മലയോര മേഖലയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളർത്തിയെടുക്കുന്നതിൽ വലിയ പങ്ക് വഹിച്ചയാളാണ്.
ലോക്കൽ സെക്രട്ടറി കെ കെ സുരേന്ദ്രൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം പി ആർ പ്രസാദ്, ഏരിയ സെക്രട്ടറി ടി എൻ ശിവൻകുട്ടി, ആർ ഗോവിന്ദ്, അമൽ എബ്രഹാം, പ്രസാദ് എൻ ഭാസ്കരൻ, അലൻ ചേകോട്ട്, ലിപിൻ ലാൽ, കെ എസ് ജയൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..