27 November Saturday

സിപിഐ എം ജില്ലാ സമ്മേളനം അടൂരിൽ സ്വാഗതസംഘമായി

വെബ് ഡെസ്‌ക്‌Updated: Thursday Nov 25, 2021

സിപിഐ എം ജില്ലാ സമ്മേളന സ്വാഗതസംഘം രൂപീകരണ യോഗം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു 
ഉദ്ഘാടനം ചെയ്യുന്നു

 അടൂർ

ഡിസംബർ 27 മുതൽ 29 വരെ അടൂരിൽ നടക്കുന്ന സിപിഐ എം ജില്ലാ സമ്മേളനത്തിന് സ്വാഗതസംഘം രൂപീകരിച്ചു. അടൂർ എസ്എൻഡിപി ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റംഗം പി ബി ഹർഷകുമാർ അധ്യക്ഷനായി. അടൂർ ഏരിയ സെക്രട്ടറി അഡ്വ. എസ് മനോജ് സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ്, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി ജെ അജയകുമാർ, പ്രൊഫ. ടി കെ ജി നായർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ആർ തുളസീധരൻപിള്ള, സി രാധാകൃഷ്ണൻ, നിർമ്മലാദേവി, രാധാരാമചന്ദ്രൻ ,കെ കുമാരൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ഭാരവാഹികളായി വീണാ ജോർജ്, കെ യു ജനീഷ് കുമാർ, അഡ്വ. കെ അനന്തഗോപൻ, ആർ ഉണ്ണികൃഷ്ണപിള്ള, അഡ്വ. ഓമല്ലൂർ ശങ്കരൻ, ടി ഡി ബൈജു (രക്ഷാധികാരികൾ), പി ബി ഹർഷകുമാർ (ചെയർമാൻ) പി ജെ അജയകുമാർ, പി ബി സതീഷ് കുമാർ, കോമളം അനിരുദ്ധൻ, ആർ തുളസീധരൻ പിള്ള (വൈസ് ചെയർമാൻമാർ), അഡ്വ. എസ് മനോജ് (കൺവീനർ) കെ കുമാരൻ, സി രാധാകൃഷ്ണൻ, എ എൻ സലിം, ആർ ജ്യോതികുമാർ, ശരത് ശശിധരൻ (ജോയിന്റ് കൺവീനർമാർ) എന്നിവരെ തെരഞ്ഞെടുത്തു. 
സബ് കമ്മിറ്റികൾ:  പബ്ലിസിറ്റി –- കെ കുമാരൻ (ചെയർമാൻ) ബി നിസാം (കൺവീനർ). ഫുഡ് കമ്മിറ്റി: ആർ തുളസീധരൻപിള്ള (ചെയർമാൻ) റോഷൻ ജേക്കബ് (കൺവീനർ), സെമിനാർ: സി രാധാകൃഷ്ണൻ (ചെയർമാൻ), കെ ബി രാജശേഖരക്കുറുപ്പ് (കൺവീനർ), മെഡിക്കൽ: -കെ കെ ശ്രീധരൻ (ചെയർമാൻ), പി രവീന്ദ്രൻ, (കൺവീനർ) വളന്റിയർ റോയി ഫിലിപ്പ് (ചെയർമാൻ) എസ് ശ്രീനി (കൺവീനർ), സ്റ്റേജ് -ജി കൃഷ്ണകുമാർ (ചെയർമാൻ),  വി വേണു (കൺവീനർ), കലാ സംസ്കാരികം: - കെ ജി വാസുദേവൻ (ചെയർമാൻ) കെ വിശ്വംഭരൻ (കൺവീനർ), മീഡിയ: - എസ് രാജീവ് ( ചെയർമാൻ), ടി ഡി സജി (കൺവീനർ),  ട്രാൻസ്പോട്ടേഷൻ: എ ആർ അജീഷ് കുമാർ (ചെയർമാൻ), കെ സാജൻ (കൺവീനർ), അക്കോമഡേഷൻ: - സി ആർ ദിൻരാജ്  (ചെയർമാൻ) ടി മധു (കൺവീനർ), വനിത സബ് കമ്മിറ്റി: ദിവ്യാ റെജി മുഹമ്മദ് (ചെയർപേഴ്സൺ), വൈഷ്ണവി ശൈലേഷ് (കൺവീനർ). 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top