പത്തനംതിട്ട
ജില്ലയിൽ ചൊവ്വാഴ്ച 197 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ആറു പേർ വിദേശത്തുനിന്നു വന്നവരും, 21 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരും, 170 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത 46 പേരുണ്ട്. ഇതുവരെ ആകെ 19148 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 15368 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ചൊവ്വാഴ്ച കോവിഡ് ബാധിതനായ ഒരാളുടെ മരണം റിപ്പോർട്ട് ചെയ്തു. 15ന് രോഗബാധ സ്ഥിരീകരിച്ച പ്രമാടം സ്വദേശി (66), 24ന് കോട്ടയം മെഡിക്കൽ കോളജ്ആശുപത്രിയിൽ വച്ച് മരണമടഞ്ഞു. കോവിഡ്-19 മൂലം ജില്ലയിൽ ഇതുവരെ 105 പേർ മരണമടഞ്ഞു. 11 പേർ മറ്റ് രോഗങ്ങൾ മൂലമുളള സങ്കീർണതകൾ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ചൊവ്വാഴ്ച 184 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 17215 ആണ്. ജില്ലക്കാരായ 1817 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 1696 പേർ ജില്ലയിലും, 121 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
3576 കോൺടാക്ടുകൾ നിരീക്ഷണത്തിൽ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2906 പേരും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 4172 പേരും നിലവിൽ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും തിരിച്ചെത്തിയ 108 പേരും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയ 172 പേരും ഇതിൽ ഉൾപ്പെടുന്നു. ആകെ 10654 പേർ നിരീക്ഷണത്തിലാണ്. 1874 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയിൽ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.55 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.21 ശതമാനമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..