കോന്നി
മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കണമെന്ന് കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
കേരളത്തിൽ കൂണുപോലെ തുടങ്ങുന്ന മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ പ്രവർത്തനങ്ങൾ അടിയന്തരമായി നിയന്ത്രിക്കണം. ആളുകളില്‍ നിന്നും ഡെപ്പോസിറ്റ് വാങ്ങുകയും വലിയ പലിശയ്ക്ക് എവിടെ വേണമെങ്കിലും വായ്പ നൽകുകയും ചെയ്ത് ജനങ്ങളെ കബളിപ്പിക്കുകയും ചെയ്യുന്നതാണ് മൾട്ടി സ്റ്റേറ്റ് സഹ. സംഘങ്ങളുടെ പ്രവർത്തനം.
കോന്നിയില്‍ കെ ജെ നൈനാൻ നഗറിൽ(ദുര്‍ഗാ ഓഡിറ്റോറിയം) നടന്ന ജില്ലാ പ്രതിനിധി സമ്മേളനം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി ബി ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ പി ശിവദാസ് അധ്യക്ഷനായി . സ്വാഗതസംഘം ചെയർമാൻ ശ്യാംലാൽ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി ജി കൃഷ്ണകുമാർ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന പ്രസിഡന്റ് പി എം വാഹിദ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.
യാത്രയയപ്പ് യോഗം സംസ്ഥാന ട്രഷറർ പി എസ് ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന സെക്രട്ടറിമാരായ പി ജി ഗോപകുമാർ, ബി അനിൽകുമാർ, ആർ രവീന്ദ്രൻ ,കെ ബി ജയപ്രകാശ്, എന്നിവർ ഉപഹാര സമർപ്പണം നടത്തി. ബി വിജയകുമാർ, വിനോദ് എന്നിവർ സംസാരിച്ചു. കെ എസ് സന്തോഷ് കുമാർ നന്ദി പറഞ്ഞു.
ജില്ലാ ഭാരവാഹികളായി ജി ബിജു (പ്രസിഡന്റ് ), ജി കൃഷ്ണകുമാർ (സെക്രട്ടറി), കെ എസ് ഓമന (ട്രഷറർ), ആർ ഷൈനി, എം കെ ഹരികുമാർ, ടി മധു, ആർ റെജി, എൻ ജി ഷമിൾകുമാർ, കെ സുരേഷ് (വൈസ് പ്രസിഡന്റുമാര്‍) കെ ജി രാജേന്ദ്രൻ, യു സതീഷ് കുമാർ, വി ആർ ശ്രീജിത്ത്, കെ പി സന്തോഷ് കുമാർ, ഡി പ്രദീപ് കുമാർ, ജലജ ടി (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..