09 December Friday

പ്രൊഫഷണൽ നാടക 
അവാർഡ് വിതരണവും തിലകൻ 
അനുസ്മരണവും ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 25, 2022
പത്തനംതിട്ട
കേരള സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെ തിലകൻ സ്മാരക വേദി നടത്തിയ സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിന്റെ അവാർഡ് വിതരണം  ഞായറാഴ്ച നടക്കും.  വൈകിട്ട്‌ നാലിന്‌  പത്തനംതിട്ട പ്രസ് ക്ലബ്ബിൽ സംസ്‌കാരിക മന്ത്രി വി എൻ വാസവൻ നിർവഹിക്കും.  മുൻ സംസ്‌കാരിക മന്ത്രി സജി ചെറിയാൻ തിലകന്റെ പത്താമത്  അനുസ്മരണത്തോടനുബന്ധിച്ചുള്ള  പ്രഭാഷണം  നടത്തുമെന്ന്‌   പ്രസിഡന്റ് രാജു ഏബ്രഹാമും ജനറൽ സെക്രട്ടറി കൊടുമൺ  ഗോപാലകൃഷ്ണനും അറിയിച്ചു. 
ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ കോഴിക്കോട് സൃഷ്ടി, കൊല്ലം അനശ്വര എന്നീ നാടകസമിതികളും വ്യക്തിഗത അവാർഡ്‌ നേടിയ അഡ്വ. വെൺകുളം ജയകുമാർ,   മനോജ് നാരായണൻ,  തിരുവല്ല ബാബുരാജ്,  ശാന്തി പ്രബുദ്ധൻ,  ഉഷാ ഉദയൻ, ജയൻ തിരുമന,  ആലപ്പി ഋഷികേശ്,  കേരളപുരം ശ്രീകുമാർ, ശുഭ രഘുനാഥ്,   സ്‌പെഷ്യൽ ജൂറി അവാർഡ് നേടിയ  വടകര വരദ, പയ്യന്നൂർ മുരളി,   വിമൽ മുരളി,  പ്രദീപ് ചന്ദ്രൻ,  ചെമ്പഴന്തി ചന്ദ്രബാബു,   ആമി സതി റാം എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top