16 October Saturday

സ്‌കീം തൊഴിലാളികൾ പണിമുടക്കി

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021

പത്തനംതിട്ട ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസിന്‌ മുന്നിൽ നടന്ന ധർണ സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം എം ബി പ്രഭാവതി 
ഉദ്‌ഘാടനം ചെയ്യുന്നു

പത്തനംതിട്ട 
ഐക്യ ട്രേഡ്‌ യൂണിയനുകളുടെ ദേശീയ കൺവൻഷൻ തീരുമാനപ്രകാരം സ്‌കീം തൊഴിലാളികൾ രാജ്യവ്യാപകമായി പണിമുടക്കി. സൗജന്യവും സാർവത്രികവുമായ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുക, കോവിഡ്‌ പ്രതിരോധ ഉപകരണങ്ങൾ ആവശ്യാനുസരണം നൽകുക, അധിക ജോലിക്ക്‌ അധിക വേതനം അനുവദിക്കുക, പ്രതിമാസം പതിനായിരം രൂപ റിസ്‌ക്‌ അലവൻസ്‌ അനുവദിക്കുക, മിനിമം വേജസ്‌ 21,000 രൂപ അനുവദിക്കുക, പെൻഷൻ നടപ്പിലാക്കുക, രാഷ്‌ട്രീയ പ്രേരിതമായ സ്ഥലം മാറ്റവും പിരിച്ചുവിടലും, ഉദ്യോഗസ്ഥരുടെ സ്‌കീം വർക്കർമാരോടുള്ള വിവേചനവും അവഗണനയലും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌  കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക്‌ മുന്നിൽ ധർണ നടത്തിയത്‌. 
പത്തനംതിട്ട ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസിന്‌ മുന്നിൽ  സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം എം ബി പ്രഭാവതി ഉദ്‌ഘാടനം ചെയ്‌തു. അങ്കണവാടി യൂണിയൻ ഭാരവാഹികളായ സതി വിജയൻ, വി ജി ശ്രീലേഖ, സിഐടിയു ജില്ലാ ഭാരവാഹികളായ എസ്‌ ഹരിദാസ്‌, പി രവീന്ദ്രൻ, ഫ്രാൻസിസ്‌ വി ആന്റണി, പി ഡി മോഹനൻ, വി പി രാജശേഖരൻ നായർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സമരം ഉദ്‌ഘാടനം ചെയ്‌തു. കെ ബിനി, പ്രീത എസ്‌ നായർ, ഷീബ വാഹിദ്‌, ഇന്ദിരാമണി എന്നിവർ സംസാരിച്ചു. 
നന്നൂർ പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന ധർണ സിപിഐ എം ഇരവിപേരൂർ ഏരിയ സെക്രട്ടറി പി സി സുരേഷ്‌കുമാർ ഉദ്‌ഘാടനം ചെയ്തു. പുല്ലാട് സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ജി അജയകുമാർ, കുമ്പനാട് സിപിഐ എം ഏരിയ കമ്മിറ്റി അംഗം ബിജു വർക്കി, തോട്ടപ്പുഴശ്ശേരിയിൽ രാജൻ വർഗീസ്, പുറമറ്റത്ത് ജില്ലാപഞ്ചായത്തംഗം ജിജി മാത്യു എന്നിവർ ഉദ്ഘാടനം ചെയ്തു. 
പറക്കോട്‌ പോസ്‌റ്റ്‌ ഓഫീസിന്‌ മുന്നിൽ  ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ തുളസീധരൻ പിള്ള ഉദ്‌ഘാടനം ചെയ്‌തു. പെരിങ്ങര പോസ്റ്റ് ഓഫീസിന് മുൻപിൽ  സിപിഐ എം ഏരിയ കമ്മിറ്റി അംഗം അഡ്വ. പ്രമോദ് ഇളമൺ ഉദ്ഘാടനം ചെയ്തു. കലഞ്ഞൂരിൽ പറക്കോട്‌  ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ എം പി മണിയമ്മയും കൂടലിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം പി വി ജയകുമാറും ഉദ്ഘാടനം ചെയ്തു. മല്ലപ്പള്ളിയിൽ കർഷക സംഘം ഏരിയാ പ്രസിഡന്റ്‌ ഡോ. ജേക്കബ് ജോർജ് ഉദ്ഘാടനം ചെയ്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top