24 October Sunday
സംഭവം റാന്നി താലൂക്ക് ആശുപത്രിയിൽ

സൂപ്രണ്ടിനെയും ജീവനക്കാരെയും അപമാനിച്ചയാൾ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021
റാന്നി
റാന്നി താലൂക്ക് ആശുപത്രി സൂപ്രണ്ടിനെയും ജീവനക്കാരെയും സാമൂഹ്യമാധ്യമത്തിൽ അപമാനിച്ച താൽക്കാലിക ജീവനക്കാരൻ അറസ്‌റ്റിൽ. വെച്ചൂച്ചിറ കൊല്ലമുള കടവിൽ കിഴക്കേതിൽ അനോജ് സഖറിയ (34)നെയാണ് റാന്നി പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം എട്ടിന്‌ ആശുപത്രിയിൽ ചികിത്സ തേടി എത്തിയ പ്രതിയോട് ഒപി ടിക്കറ്റെടുക്കാൻ ആശുപത്രി ജീവനക്കാർ ആവശ്യപ്പെട്ടതിന്റെ വിരോധത്താൽ ജീവനക്കാരെ അസഭ്യം പറഞ്ഞു. സംഭവത്തിൽ സൂപ്രണ്ട്‌ ഇയാളോട്‌  വിശദീകരണം ആവശ്യപ്പെട്ടു. തുടർന്ന്‌ ആശുപത്രി സൂപ്രണ്ടിനും ജീവനക്കാർക്കുമെതിരെ സാമൂഹ്യമാധ്യമത്തിൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയായിരുന്നു. ആശുപത്രി അധികൃതർ റാന്നി പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഒളിവിൽ പോയ പ്രതിയെ സൈബർ സെല്ലിന്റെ സഹായത്താൽ എസ്‌ഐ അനീഷിന്റെ നേതൃത്വത്തിൽ അറസ്‌റ്റുചെയ്തു. ഇയാളുടെ ഫോൺ വിശദ പരിശോധനയ്ക്ക് ഫോറൻസിക് ലാബിൽ അയച്ചു. എൻഎച്ച്എം മുഖേന റാന്നി താലൂക്ക് ആശുപത്രിയിൽ താൽക്കാലികമായി നിയമിച്ച ഇയാൾ നാറാണം മൂഴി പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് പ്രവർത്തിച്ചിരുന്നത്. നേരത്തെ 108 ആംബുലൻസിൽ ജോലി ചെയ്തിരുന്നപ്പോഴും ഇയാൾ പ്രശ്‌നം ഉണ്ടാക്കിയിരുന്നതായി ആശുപത്രി ജീവനക്കാർ പറയുന്നു.
അതിനിടെ അനോജ് സഖറിയയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. ജീവനക്കാരുടെ പരാതിയിൽ കാരണം കാണിക്കൽ നോട്ടീസ് നൽകിയെങ്കിലും മറുപടി നൽകിയില്ല. തുടർന്നാണ് സൂപ്രണ്ട് ഡോ.ലിൻഡ ജോസഫ് ഇയാളെ ജോലിയിൽ നിന്നും നീക്കം നീക്കം ചെയ്തത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top