28 October Thursday
ഉദ്‌ഘാടനം ഇന്ന്‌

പത്തനംതിട്ട ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021
പത്തനംതിട്ട
പത്തനംതിട്ട ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്ക് ആരംഭിക്കുമെന്ന്‌ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 10 ലക്ഷം രൂപയാണ് ക്ലിനിക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവച്ചിരിക്കുന്നത്. ഈ ഡിസ്‌പെന്‍സറിയിലെ ഡോ. വഹീദ റഹ്മാന്റെ 15 വര്‍ഷത്തിലേറെയുള്ള അനുഭവസമ്പത്തുകൂടി പ്രയോജനപ്പെടുത്തിയാണ് ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്ക് ഒരുക്കിയിരിക്കുന്നത്‌. ക്ലിനിക്കിന്റെ ഉദ്ഘാടനം ശനിയാഴ്ച പകൽ രണ്ടിന്‌ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.
വന്ധ്യതയ്‌ക്ക് നിലവിലുള്ള ചികിത്സാരീതികള്‍ ചെലവേറിയതും പലപ്പോഴും ഫലം ലഭിക്കാത്തതുമാണ്. ആയുര്‍വേദ ചികിത്സയിലൂടെ ആശാവഹമായ ഫലം ലഭ്യമാണ്‌. വന്ധ്യതയ്ക്കുള്ള മിക്ക കാരണങ്ങള്‍ക്കും ആയുര്‍വേദത്തില്‍ വ്യക്തമായ ചികിത്സയുണ്ട്. വന്ധ്യതക്ക് കാരണമാകുന്ന ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കാനും ആയുര്‍വേദ മാര്‍ഗങ്ങളുണ്ട്. ഇതെല്ലാം കോര്‍ത്തിണക്കിയാണ് ക്ലിനിക്ക് സജ്ജമാക്കിയിരിക്കുന്നത്. ക്ലിനിക്ക് യാഥാര്‍ഥ്യമാകുന്നതോടെ ഈ പ്രദേശത്തുള്ളവര്‍ക്ക് വലിയ ആശ്വാസമാകുമെന്നും മന്ത്രി വ്യക്തമാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top