18 September Wednesday
സിപിഐ എം ജില്ലാ ഓഫീസിന്‌ നേരെ കല്ലേറ്

വ്യാപക പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2019

ജില്ലാ കമ്മിറ്റി ഓഫീസ്‌ സന്ദർശിച്ച പിബി അംഗം എം എ ബേബി വിവരങ്ങൾ ചോദിച്ചറിയുന്നു

 പത്തനംതിട്ട

സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിന്‌ നേരെ യൂത്ത്‌ കോൺഗ്രസ്‌–- കെഎസ്‌യു സംഘം നടത്തിയ കല്ലേറിൽ പ്രതിഷേധിച്ച്‌ സിപിഐ എം ഏരിയ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. 
  പത്തനംതിട്ടയിൽ കണ്ണങ്കരയിൽനിന്ന്‌ പ്രകടനം ആരംഭിച്ചു. യോഗം സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്‌ഘാടനംചെയ്‌തു. ഏരിയ സെക്രട്ടറി എൻ സജികുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. ഓമല്ലൂർ ശങ്കരൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ അമൃതം ഗോകുലൻ, അഡ്വ. ടി സക്കീർ ഹുസൈൻ, പത്തനംതിട്ട ലോക്കൽ സെക്രട്ടറി കെ അനിൽകുമാർ എന്നിവർ സംസാരിച്ചു. ഇരവിപേരൂർ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനവും യോഗവും സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം ജി അജയകുമാർ അധ്യക്ഷനായി. ഏരിയ സെക്രട്ടറി പി സി സുരേഷ് കുമാർ, കെ എൻ രാജപ്പൻ, ജിജി മാത്യു, കെ സോമൻ, ബിജു വർക്കി, ഷിജു പി കുരുവിള, അനസൂയ ദേവി എന്നിവർ സംസാരിച്ചു.
  പെരുനാട്ടിൽ  യോഗം സിപിഐ എം ജില്ല സെക്രട്ടറിയറ്റംഗം രാജു ഏബ്രഹാം എംഎൽഎ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എസ് ഹരിദാസ് അധ്യക്ഷനായി. എം എസ് രാജേന്ദ്രൻ, എൻ ലാലാജി, പി ആർ പ്രമോദ്, ലേഖാ സുരേഷ്,  മോഹൻ പൊന്നുപിള്ള, പി ആർ തങ്കപ്പൻ, ബിജു പടനിലം, ടി കെ സജി, ജയ്സൺ സാജൻ ജോസഫ്, റഹിയാനത്ത് ബീവി എന്നിവർ സംസാരിച്ചു. കൊടുമൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏഴംകുളത്ത് പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ഏരിയ സെക്രട്ടറി എ എൻ സലീം യോഗം ഉദ്ഘാടനം ചെയതു. കെ പ്രസന്നകുമാർ, വി തങ്കപ്പൻപിള്ള, എസ് രഘു, ലോക്കൽ സെക്രട്ടറിമാരായ പി എസ് രാജു, ആർ കമലാസനൻ, സി മോഹനൻ എന്നിവർ സംസാരിച്ചു. കോന്നിയിൽ  ഏരിയ ആക്ടിങ്ങ് സെക്രട്ടറി ശ്യാംലാൽ, ഏരിയ കമ്മിറ്റിയംഗം ടി രാജേഷ് കുമാർ, ലോക്കൽ സെക്രട്ടറി കെ ജി ഉദയകുമാർ എന്നിവർ നേതൃത്വം നൽകി. 
  തിരുവല്ലയിൽ കെഎസ്ആർടിസി കോർണറിൽ ചേർന്ന യോഗം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. ആർ സനൽകുമാർ ഉദ്ഘാഘാടനം ചെയ്തു. ഏരിയ സെക്രട്ടറി അഡ്വ. ഫ്രാൻസിസ് വി ആന്റണി അധ്യക്ഷനായി. എം എൻ വാസവൻ, ടി ഡി മോഹൻ ദാസ്, ജനു മാത്യു, തങ്കമണി നാണപ്പൻ, പ്രമോദ് ഇളമൺ, ബിനിൽകുമാർ, എം ജെ അച്ചൻകുഞ്ഞ്, ആർ മനു എന്നിവർ സംസാരിച്ചു.
അടൂരിൽ കെഎസ്ആർടിസി കോർണറിൽ നടന്ന പ്രതിഷേധയോഗം ഏരിയ സെക്രട്ടറി അഡ്വ. എസ് മനോജ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം സി രാധാകൃഷ്ണൻ അധ്യക്ഷനായി. പി രവീന്ദ്രൻ, ടി മധു, കെ പ്രസന്നൻ ,എന്നിവർ സംസാരിച്ചു.
പന്തളത്തു നടന്ന പ്രതിഷേധ പ്രകടനത്തിനും യോഗത്തിനും ഏരിയ സെക്രട്ടറി ഇ ഫസൽ, നവാസ്‌ഖാൻ, കെപിസി കുറുപ്പ്‌ എന്നിവർ നേതൃത്വം നൽകി.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top