19 September Thursday

ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാക്കൾ മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2019

 അടൂർ

തടി ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ ലോറി ഡ്രൈവർ അറസ്റ്റിൽ. കൊല്ലം മടത്തറ ഉദയഭവനിൽ സന്തോഷ് കുമാറി (38) നെയാണ് സിഐ യു ബിജു അറസ്റ്റ് ചെയ്തത്‌.നരഹത്യയ്ക്കാണ് കേസ്.അശ്രദ്ധയായി ലോറി റോഡിൽ പാർക്ക് ചെയ്യുകയും ലോറിയിൽ നിന്നും ഒരു മീറ്റർ നീളത്തിൽ പുറകോട്ട് തടി തളളിയിരുന്നതുമാണ് അപകടത്തിന് ഇടയാക്കിയത്.കായംകുളം - പത്തനാപുരം സംസ്ഥാന പാതയിൽ അടൂർ മരിയ ആശുപത്രിക്ക് സമീപം വ്യാഴാഴ്ച രാത്രി 11.30 നായിരുന്നു അപകടം. പൊലീസ് സമീപത്തെ  സിസിടിവി ദൃശ്യം പരിശോധിച്ചാണ് ലോറി ഡ്രൈവർക്കെതിരെ കേസെടുത്തത്.അപകടത്തിൽ ബൈക്ക് യാത്രികരായ കൊടുമൺ ചാലയിൽ ബോബി ഭവനിൽ ജോബി തങ്കച്ചൻ (36)കൊടുമൺ ചരുവിള പുത്തൻവീട്ടിൽ വിനു തോമസ് (29) എന്നിവരാണ് മരിച്ചത്.
 
 
പ്രധാന വാർത്തകൾ
 Top