19 September Thursday

സദ്ഗമയ കുടുംബസംഗമം

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2019

 പത്തനംതിട്ട 

ഹോമിയോപ്പതി വകുപ്പ്  ജില്ലയിലെ സദ്ഗമയ പദ്ധതിയുടെ ഭാഗമായി കുടുംബസംഗമവും ബോധവൽക്കരണവും നടത്തി.
ചിറ്റയം ഗോപകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. വാർഷിക റിപ്പോർട്ടും സദ്ഗമയ കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തിയ 'മഴവില്ല്' സചിത്രമാസികയും അദ്ദേഹം പ്രകാശനം ചെയ്തു.
കൊടുമൺ പഞ്ചായത്ത് പ്രസിഡൻറ്  കുഞ്ഞന്നാമ്മകുഞ്ഞ് അധ്യക്ഷയായി. സദ്ഗമയ ജില്ലാ കൺവീനർ ഡോ. ജി ഷീബ സ്വാഗതവും കൊടുമൺ ഗവൺമെൻറ് ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. അർ. രജികുമാർ  കൃതജ്ഞതയും രേഖപ്പെടുത്തി. പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ) ഡോ. ഡി. ബിജുകുമാർ മുഖ്യപ്രഭാഷണം നടത്തി. അടൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. മോഹനൻ, പത്തനംതിട്ട ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ലീഗൽ അഡ്വൈസർ അഡ്വ. ഷീബ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ നീത ദാസ്, ദേശീയ ആരോഗ്യ ദൗത്യം ചൈൽഡ് ഹെൽത്ത് ജില്ലാ കോർഡിനേറ്റർ  ദർശന എന്നിവർ കുട്ടികൾക്കും കൗമാര പ്രായക്കാർക്കും ഉള്ള വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ചും നിയമ പരിരക്ഷയെക്കുറിച്ചും ബോധവൽക്കരണം നടത്തി.കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി.
 
 
പ്രധാന വാർത്തകൾ
 Top