26 September Sunday

വിജയികൾക്ക്‌ 
ഡിവൈഎഫ്ഐയുടെ ആദരം

വെബ് ഡെസ്‌ക്‌Updated: Sunday Jul 25, 2021

 ഇരവിപേരൂർ 

എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ  ഡിവൈഎഫ്ഐ വള്ളംകുളം മേഖല കമ്മിറ്റി ആദരിച്ചു. വിജയാദരം എന്ന ക്യാമ്പയിൻ സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്‌തു. യോഗത്തിൽ ഡിവൈഎഫ്ഐ വള്ളംകുളം മേഖലാ പ്രസിഡന്റ് അനൂപ് രഘു അധ്യക്ഷനായി.  മേഖല സെക്രട്ടറി ടി എസ് സുനിൽ കുമാർ, സിപിഐ എം വള്ളംകുളം ലോക്കൽ സെക്രട്ടറി കെ എൻ രാജപ്പൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ അഡ്വ. എൻ രാജീവ്, അഡ്വ. അഭിലാഷ് ഗോപൻ, പി ബി അഭിലാഷ്, യൂണിറ്റ് സെക്രട്ടറി റെയിൻ പെരുമാൾ, അഭിനേഷ് ഗോപൻ, രമ്യ പി ആർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top