05 August Thursday

525 പേർക്ക്‌ കൂടി, 
386 രോഗമുക്തർ

വെബ് ഡെസ്‌ക്‌Updated: Friday Jun 25, 2021

 പത്തനംതിട്ട 

ജില്ലയിൽ വ്യാഴാഴ്‌ച 525 പേർക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. 386 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ നാലു പേർ വിദേശത്തു നിന്നും വന്നവരും നാലു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരും 517 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത ഏഴു പേരുണ്ട്.
ഇതുവരെ ആകെ 115142 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 107718 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. വ്യാഴാഴ്‌ച ജില്ലയിൽ കോവിഡ് -19 ബാധിതരായ 10 പേരുടെ മരണം റിപ്പോർട്ട് ചെയ്തു. 1) തെളളിയൂർ സ്വദേശി (66), 2) കുന്നന്താനം സ്വദേശി (86), 3) ആറന്മുള സ്വദേശി (47), 4) തിരുവല്ല സ്വദേശി (37), 5) ഏഴംകുളം സ്വദേശി (61), 6) വടശേരിക്കര സ്വദേശി (70) 
7) ഓമല്ലൂർ സ്വദേശി (42) 8) വളളിക്കോട് സ്വദേശി (67), 9) കലഞ്ഞൂർ സ്വദേശി (69), 10) ഓമല്ലൂർ സ്വദേശി (70) എന്നിവരാണ്‌ മരിച്ചത്‌. 
ആകെ രോഗമുക്തരായവരുടെ എണ്ണം 109722 ആണ്. ജില്ലക്കാരായ 4764 പേർ രോഗികളായുണ്ട്.  10799 കോണ്ടാക്ടുകൾ നിരീക്ഷണത്തിലുണ്ട്‌. 
2978 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയിൽ കോവിഡ്- 19 മൂലമുളള മരണനിരക്ക് 0.34 ശതമാനമാണ്.  ഇതുവരെയുളള ആകെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 10.45 ശതമാനവും വ്യാഴാഴ്‌ചത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 9.9  ശതമാനവുമാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top