14 November Thursday

കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ വികസനത്തിന് ഒരുകോടി രൂപയുടെ പദ്ധതി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 25, 2019

 

 
മല്ലപ്പള്ളി
കല്ലൂപ്പാറ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ വികസനത്തിന് ഒരുകോടി രൂപയുടെ പദ്ധതിയായതായി മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനുഭായ് മോഹൻ പറഞ്ഞു പുതിയ ബ്ലോക്ക് ഭരണസമിതി നിലവിൽ വന്നപ്പോൾ തന്നെ മാത്യു ടി തോമസ് എംഎൽഎയ‌്ക്കും സർക്കാരിനും നിവേദനം സമർപ്പിച്ചിരുന്നു.
 ദന്തരോഗ വിഭാഗത്തിന‌് അഞ്ച് ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്തു ഫണ്ടിൽനിന്ന‌് വകയിരുത്തി ഡോക്ടേഴ്സ് റൂം, ഒ പി യൂണിറ്റ്, ഫാർമസി, സ്റ്റോർ റൂം, ഇമ്മ്യൂണൈസേഷൻ റും, സ്റ്റാഫ് റൂം,എന്നിവ ഒന്നാം നിലയിലും  കോൺഫറൻസ് ഹാൾ, ഓഫീസ് റൂം, ഗസ്റ്റ് റൂം എന്നിവ രണ്ടാം നിലയിലുമായി 6144 ചതുരശ്രഅടി വിസ്തീർണമുള്ള വികസന പ്രവർത്തനത്തിന്റെ പദ്ധതി രേഖ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.
 രാഷ്ട്രീയ ലക്ഷ്യത്തോടെ കോൺഗ്രസും, ബിജെപിയും ജനങ്ങൾക്കിടയിൽ തെറ്റിധാരണ പരത്തുകയാണെന്നും മനുഭായ് മോഹൻ പറഞ്ഞു.
 
 
 
പ്രധാന വാർത്തകൾ
 Top