പത്തനംതിട്ട
ജില്ലാതല വായന വാരാഘോഷം തിങ്കളാഴ്ച സമാപിക്കും. കോന്നി ഗവ. എച്ച്എസ്എസിൽ രാവിലെ 10ന് നടക്കുന്ന സമാപന സമ്മേളനം സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ആർ ഉണ്ണികൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യും. ജില്ലാ ഭരണം, ജില്ലാ ലൈബ്രറി കൗൺസിൽ, വിവര പൊതുജനസമ്പർക്ക വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, സാക്ഷരതാ മിഷൻ, കുടുംബശ്രീ, അക്ഷയ, കാൻഫെഡ്, നെഹ്രു യുവ കേന്ദ്ര എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി.
കോന്നി ഗവൺമെന്റ് എച്ച്എസ്എസിലെ വിദ്യാർഥികൾ തയാറാക്കിയ കൈയെഴുത്ത് മാസിക ഡോ. എം എസ് സുനിൽ പ്രകാശനംചെയ്യും. വായനവാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ മത്സങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി കെ അധ്യക്ഷനാകും.
പത്താം ക്ലാസ് വിദ്യാർഥിനികളായ ഡൈന വിക്രം കവിതാലാപനവും സായിശ്രീ വായനാനുഭവം പങ്കുവയ്ക്കലും നടത്തും. തുടർന്ന് പിആർഡിയുടെ സാഹിത്യ ഹ്രസ്വചിത്ര പ്രദർശനവും ഉണ്ടാകും.