16 September Monday

സിപിഐ എം പുല്ലാട് ലോക്കൽ കമ്മിറ്റി നിർമിച്ച വീട് ഇന്ന് കൈമാറും

വെബ് ഡെസ്‌ക്‌Updated: Saturday May 25, 2019

സിപിഐ എം നിർമിച്ച വീട്‌

ഇരവിപേരൂർ
വർഷങ്ങളായി ടാർപ്പാളിൻ കൊണ്ടു നിർമിച്ച കൂരയ‌്ക്ക‌് കീഴിൽ താമസിച്ച കോയിപ്രം പഞ്ചായത്തിലെ എഴാം വാർഡിലെ രാഗിണിയ്ക്കും മകൾ കാർത്തികയ്ക്കും ഇനി സിപിഐ എം നിർമ്മിച്ചു നൽകുന്ന വീട്ടിൽ സുരക്ഷിതമായി കഴിയാം.ഇക്കഴിഞ്ഞ പ്ലസ് ടൂ പരീക്ഷയിൽ തൊണ്ണൂറ് ശതമാനത്തിലേറെ മാർക്ക‌് വാങ്ങിയ കാർത്തികയ്ക്കുള്ള വിജയ സമ്മാനം കൂടിയായിരിക്കും ഇത്.
അച്ഛനുപേക്ഷിച്ച ശേഷം സഹോദരി പകുത്തു നൽകിയ രണ്ടര സെന്റ് ഭൂമിയിൽ പടുത കൊണ്ടൊരു കൂര ഒരുക്കി അതിന് ലളിതാ ഭവനം എന്ന പേരും നൽകിയാണ് ഇവർ കഴിഞ്ഞു വന്നത്.വർഷങ്ങളായിഒരു വീടിനായി അപേക്ഷകൾ നിരവധി നൽകി.സ്വന്തം പേരിൽ സ്ഥലമില്ലന്ന കാരണത്താൽ അപേക്ഷകൾ എല്ലാം മുറയായി മടങ്ങി വന്നു. വീട് ഒരു സ്വപ്നം മാത്രമായി അവശേഷിക്കും എന്നു കരുതിയിരുന്ന അവസരത്തിലാണ് ഭവനരഹിതർക്കും അടച്ചുറപ്പില്ലാത്ത വീട്ടിൽ കഴിയുന്നവർക്കും ഒരു മേഖലയിൽ ഒരു വീടെങ്കിലും നിർമിച്ചു നൽകണമെന്ന സി പിഐ എം സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശം എത്തുന്നത്.ഈ നിർദ്ദേശമനുസരിച്ച്‌ പുല്ലാട് ലോക്കൽ കമ്മിറ്റി ഇവർക്ക് വീട് നിർമിച്ച് നൽകാൻ തീരുമാനിച്ചു.
ഇതിനായി 2018 ജൂൺ മുപ്പതിന‌്പു ല്ലാട് ലോക്കൽ സെക്രട്ടറി ഏ കെ സന്തോഷ് കുമാർ കൺവീനറും അനീഷ് കുന്നപ്പുഴ ചെയർമാനുമായി വിപുലമായ നിർമാണ കമ്മിറ്റി രൂപീകരിച്ചു. ഈ കമ്മിറ്റിയുടെ നേതൃത്വത്തിൽ എട്ടു ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് വീട് നിർമാണം പൂർത്തീകരിച്ചത്.
ശനിയാഴ്ച വൈകിട്ട‌് നാലിന‌് പുല്ലാട് ജങ‌്ഷനിൽ ചേരുന്ന പൊതുസമ്മേളനത്തിൽ വീടിന്റെ താക്കോൽ കൈമാറും.സി പി ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.ജെ തോമസ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു താക്കോൽ ദാനം നിർവഹിക്കും.സംസ്ഥാന കമ്മറ്റി അംഗം അഡ്വ കെ അനന്തഗോപൻ മുഖ്യ പ്രഭാഷണം നടത്തും.ഏ കെ സന്തോഷ് കുമാർ അധ്യക്ഷനാകും.
 
 
പ്രധാന വാർത്തകൾ
 Top