15 September Sunday
ഡ്രൈവർ നിയമനം വൈകുന്നു

മണിപ്പാൽ ഇന്റർ സ്‌റ്റേറ്റ് സർവീസ് സർവീസ് തുടങ്ങാനായില്ല

വെബ് ഡെസ്‌ക്‌Updated: Saturday May 25, 2019

 അടൂർ

കെഎസ്ആർടിസി അടൂർ ഡിപ്പോയിൽ നിന്നും മണിപ്പാൽ ഇന്റർ സ്റ്റേറ്റ് സർവീസ് തുടങ്ങാൻ രണ്ട് പുതിയ സൂപ്പർ ഡീലക്സ് ബസുകൾ അടൂർ ഡിപ്പോയിൽ എത്തിയെങ്കിലും ഡ്രൈവർ നിയമനം വൈകുന്നത് കാരണം സർവീസ് തുടങ്ങാനായില്ല. കണ്ടക്ടർ പരിശീലനം ലഭിച്ച രണ്ട് ഡ്രൈവർമാരാണ് സർവീസ് തുടങ്ങാനായി വേണ്ടത്. പ്രത്യേകം കണ്ടക്ടർ ഇല്ലാതെ ഡ്രൈവർ തന്നെ കണ്ടക്ടർ ആകുകയും കണ്ടക്ടർ ഡ്രൈവറാകുകയും ചെയ്യുന്ന തരത്തിലാണ് സർവീസ് നടത്തുന്നത്.ഇതിനായി പരിശീലനം  ലഭിച്ച രണ്ട് ഡ്രൈവർമാരെയാണ‌് നിയോഗിക്കുന്നത്. ഇങ്ങനെ പരിശീലനം ലഭിച്ച ഡ്രൈവർമാർ അടുരിൽ ഇല്ലാത്തതിനാൽ തിരുവനന്തപുരത്തു നിന്നും പരിശീലനം ലഭിച്ച ഡ്രൈവർമാർ എത്തണം. ഇവർ വരാനുള്ള കാലതാമസമാണ് സർവീസ് തുടങ്ങാൻ തടസമായത്.ഇവർ എത്തുന്നതോടെ മണിപ്പാൽ സർവീസ് ആരംഭിക്കുമെന്ന് ഡിപ്പോ അധിക്യതർ പറഞ്ഞു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top