15 September Sunday

തടിയൂരിലെ യുവാവിന്റെ മരണം: കൊലപാതകമെന്ന് സൂചന

വെബ് ഡെസ്‌ക്‌Updated: Saturday May 25, 2019
 
കോഴഞ്ചേരി
തടിയൂരിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് സൂചന. തലച്ചേറിലുണ്ടായ രക്തസ്രാവവും കിഡ്നികൾ തകർന്നതുമാണ് മരണകാരണമെന്ന് ഡോക്ടർമാർ .വ്യാഴാഴ്ച പുലർച്ചെ വീടിന‌് സമീപമുള്ള റബർ തോട്ടത്തിലെ പുളിമരച്ചോട്ടിൽ മരിച്ചു നിലയിൽ കാണപ്പെട്ട തടിയൂർ കാവുംമുക്ക് വിജയഭവനിൽ ഗോപിനാഥൻ നായർ ഷൈല മണിയമ്മ ദമ്പതികളുടെ മകൻ അഭിലാഷ് (32)ന്റെ മരണമാണ് കൊലപാതകമാണെന്ന സൂചനകൾ പൊലീസിന‌് ലഭിച്ചത്.
തലച്ചോറിലുണ്ടായ അമിതരക്ത ശ്രാവവും, വൃക്കകൾ രണ്ടും തകർന്നതുമാണ് മരണത്തിലേയ്ക്ക് നയിച്ചത‌്. ഇയാളുടെ സഹോദരൻ അനഷ് (35), മരണ ദിവസം രാത്രി വൈകും വരെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രൻജിത്ത് എന്നിവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.ഇവരിൽ രൻജിത്തിനെ അപസ്മാര രോഗബാധയെ തുടർന്ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെയിന്റിംങ‌് തൊഴിലാളിയായ അഭിലാഷും ജേഷ്ഠസഹോദരൻ അനീഷും ബുധനാഴ്ച രാവിലെ വീട്ടിൽ  ഏറ്റുമുട്ടിയിരുന്നു. ഈ സമയം ജോലിക്കെന്നും പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങിയ അഭിലാഷ് ജോലി സ്ഥലത്തെത്തിയില്ല.
വീടിന‌് സമീപമുള്ള റബർ തോട്ടത്തിൽ വ്യാഴാഴ്ച രാവിലെ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വൈകിട്ട് ഇരുവരും മദ്യപിക്കുന്നത് കണ്ടവരുണ്ട്. ബുധനാഴ്ച വൈകിട്ട് 7ന്  കടയിൽ ഹാൻസ് വാങ്ങാൻ ഇയാൾ വന്നിരുന്നതായും ഭർത്താവ് മരിച്ചു പോയ ഒരു സ്ത്രീയുടെ വീട്ടിൽ ഇവർ 7.30 ന് ശേഷം എത്തിയിരുന്നതായും ദൃക്സാക്ഷികൾ പറയുന്നു.
സഹോദരനുമായി ഏറ്റുമുട്ടി ബുധനാഴ്ച രാവിലെ വീട്ടിൽ നിന്നിറങ്ങിയ അഭിലാഷിനെ പിന്നീട് സഹോദരൻ അനീഷ‌് മർദ്ദിച്ചതായും ഈ മർദ്ദനത്തിൽ തലക്ക് ഏറ്റ ക്ഷതമാണ് തലക്കുള്ളിലെ രക്ത സ്രാവത്തിന‌് കാരണമെന്നാണ് പൊലീസ് നിഗമനം. വടി കൊണ്ടുള്ള അടിയിലാണ് ഇരു വൃക്കകളും തകർന്നത്.
അഭിലാഷിന്റെ മരണത്തിൽ സഹോദരനൊപ്പം സുഹൃത്തിനും, രാത്രി എത്തിയെന്നു പറയുന്ന സ്ത്രീയുടെ വീട്ടുകാർക്കും ഉള്ള ബന്ധങ്ങൾ കൂടി അന്വേഷിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
പത്തനംതിട്ട ഡിവൈഎസ്പി ബി സജീവിന്റെ മേൽനോട്ടത്തിൽ കോയിപ്രം സിഐ ആർ പ്രകാശിനാണ് അന്വേഷണ ചുമതല. എസ്ഐമാരായ ആർ രമേശ്, സുരേഷ് കുമാർ, എസ്സിപിഒ രാജേഷ്, സിപിഒ ഹരീഷ് എന്നിവരാണ് സംഘത്തിലുള്ളത്.കോട്ടയം മെഡിക്കൽ കോളജിൽ നടന്ന പോസ്റ്റുമോർട്ടത്തെ തുടർന്ന് മുതദേഹം വീട്ടുവളപ്പിൽ സംസ‌്ക്കരിച്ചു.   
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top