03 June Saturday

കടമ്മനിട്ട സ്‌മൃതിയും 
പുരസ്‌കാര സമർപ്പണവും 31ന്‌

വെബ് ഡെസ്‌ക്‌Updated: Saturday Mar 25, 2023

 പത്തനംതിട്ട

കടമ്മനിട്ട രാമകൃഷ്‌ണൻ ഫൗണ്ടേഷന്റെ കടമ്മനിട്ട സ്‌മൃതിയും പുരസ്‌കാര സമർപ്പണവും 31ന്‌ നടക്കും. രാവിലെ 9ന്‌ സ്‌മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചനയോടെ പരിപാടികൾ ആരംഭിക്കും. 9.30ന്‌ സ്‌കൂൾ വിദ്യാർഥികൾക്കുള്ള കഥ, കവിത, ചിത്രരചന മത്സരങ്ങൾ നടക്കും. പകൽ 1.30ന്‌  കവിയരങ്ങ്‌ മുരുകൻ കാട്ടാക്കട ഉദ്‌ഘാടനം ചെയ്യും. വൈകിട്ട്‌ അഞ്ചിന്‌  മനോജ്‌ സുനിയും സംഘവും അവതരിപ്പിക്കുന്ന ക്ലൗൺ ഷോ . വൈകിട്ട്‌ ആറിന്‌ കടമ്മനിട്ട സ്‌മൃതി സമ്മേളനവും പുരസ്‌കാര സമർപ്പണവും സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനം ചെയ്യും. ആരോഗ്യ മന്ത്രി വീണാ ജോർജ്‌ അധ്യക്ഷയാകും. ഈ വർഷത്തെ പുരസ്‌കാര ജേതാവ്‌ പ്രഭാവർമ്മയ്‌ക്ക്‌ ഫൗണ്ടേഷൻ പ്രസിഡന്റ്‌ എം എ ബേബി പുരസ്‌കാരം സമ്മാനിക്കും. 55,555 രൂപയും ശിൽപവും അടങ്ങുന്നതാണ്‌ പുരസ്‌കാരം. പ്രഭാവർമയുടെ കാവ്യ സംഭാവനകളെക്കുറിച്ച്‌ എസ്‌ നാസർ സംസാരിക്കും. രവിവർമ തമ്പുരാൻ മുഖ്യപ്രഭാഷണവും മുരുകൻ കാട്ടാക്കട സ്‌മൃതി സന്ദേശവും നൽകും. എക്‌സലൻസ്‌ ഇൻ ഗവേണൻസ്‌ അവാർഡ്‌ നേടിയ ഡോ. ദിവ്യ എസ്‌ അയ്യരെയും ഫോക്‌ലോർ അക്കാദമി അവാർഡ്‌ നേടിയ കടമ്മനിട്ട രഘു കുമാറിനെയും അനുമോദിക്കും. കോഴഞ്ചേരിയിൽ നടന്ന കടമ്മനിട്ട കാവ്യാലാപന മത്സര വിജയികൾക്ക്‌ പ്രഭാവർമ സമ്മാനങ്ങൾ വിതരണം ചെയ്യുമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വി കെ പുരുഷോത്തമൻ പിള്ള, ഡോ. എം ആർ ഗീതാദേവി, ആർ കലാധരൻ, ബാബു ജോൺ, ബിനു ജി തമ്പി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top