07 June Sunday

പുതിയ കേസില്ല; 10 ഫലം നെഗറ്റീവ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Mar 25, 2020

 പത്തനംതിട്ട 

ജില്ലയിൽ ചൊവ്വാഴ്‌ച പുതിയ കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെങ്കിലും കൂടുതൽ ജാഗ്രതപാലിക്കാൻ  നിർദേശം നൽകിയിരിക്കുകയാണ്‌ ജില്ലാ ഭരണവും ആരോഗ്യവകുപ്പും. 
10 പരിശോധന ഫലങ്ങൾ നെഗറ്റീവാണ്‌.  പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഒൻപതും  കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഏഴും  അടൂർ ജനറൽ ആശുപത്രിയിൽ ഒരാളും തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൂന്നു പേരും നിലവിൽ ഐസൊലേഷനിൽ ഉണ്ട്.
ആകെ 20 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്.  പുതുതായി ഏഴു പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.  രണ്ടു പേരെക്കൂടി ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. ഇതുൾപ്പെടെ ഇതുവരെ 63 പേരെ ഡിസ്ചാർജ് ചെയ്തു. വീടുകളിൽ 376 പ്രൈമറി കോൺടാക്ടുകളും 23 സെക്കൻഡറി കോൺടാക്ടുകളും  നിരീക്ഷണത്തിലാണ്. നിലവിൽ വിദേശത്തു നിന്നും തിരിച്ചെത്തിയ 4105 പേർ വീടുകളിൽ നിരീക്ഷണത്തിലുണ്ട്‌. 
ജില്ലയിൽനിന്ന്‌ 37 സാമ്പിളുകൾ പരിശോധനക്ക്‌ അയച്ചു.  
ജില്ലയിലെ ബസ് സ്‌റ്റേഷനുകളിൽ 4508 പേരെ ചൊവ്വാഴ്‌ച  സ്‌ക്രീൻ ചെയ്തു. ഇതര സംസ്ഥാനങ്ങളിൽ നിന്നുവന്ന 43 പേരെ സ്‌ക്രീൻ ചെയ്‌തതിൽ  ആരിലും രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല.  ജില്ലയുടെ അതിരുകളിൽ 89 ടീമുകൾ   9468 യാത്രികരെ സ്‌ക്രീൻ ചെയ്തു. ഇവരിൽ  രോഗലക്ഷണങ്ങളുളള ഒരാളെ കണ്ടെത്തി. ഇയാൾ തിരുവല്ല ബീലിവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി. 
1526 അതിഥി തൊഴിലാളികളെ ലേബർ വകുപ്പിന്റെ സഹകരണത്തോടുകൂടി സ്‌ക്രീനിങ്ങിന്‌  വിധേയമാക്കി. ഇവരിൽ 12 പേരിൽ രോഗലക്ഷണങ്ങൾ കണ്ടെത്തി ഇവരെ ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ക്വാറന്റൈനിൽ കഴിയേണ്ട ആളുകൾ പുറത്തിറങ്ങി നടക്കുന്നതായി വിവരം ലഭിച്ചാൽ ജില്ലാ മെഡിക്കൽ ഓഫീസിലെ കൺട്രോൾ റൂമിൽ 9188297118, 9188294118 എന്നീ  നമ്പരുകളിൽ അറിയിക്കണം.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top