02 June Tuesday
നിരീക്ഷണത്തിലല്ലെങ്കിൽ എമിഗ്രേഷനിൽ തടസ്സം

പ്രവാസികൾക്കും പിടിവീഴും

വെബ് ഡെസ്‌ക്‌Updated: Wednesday Mar 25, 2020

 

 
പത്തനംതിട്ട
കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശമുള്ള വിദേശത്തുനിന്നെത്തിയവർ അത് ലംഘിച്ചാൽ കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും വിദേശത്തേക്കു തിരിച്ചുപോകാൻ എമിഗ്രേഷൻ തടസങ്ങൾ ഉൾപ്പെടെ നേരിടുമെന്നും  കലക്ടർ പി ബി നൂഹ്‌ പറഞ്ഞു.  
നിരീക്ഷണ കാലയളവിൽ പുറത്തുപോയവർ ഉൾപ്പെടെ ജില്ലയിൽ നിലവിൽ കോവിഡ് 19 മായി ബന്ധപ്പെട്ട് 17 കേസുകളാണ്‌ റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവർ പത്തനംതിട്ട, അടൂർ, ഇലവുംതിട്ട, കോയിപ്രം, പെരുമ്പെട്ടി, റാന്നി, പെരുനാട്, ഏറത്ത്, തിരുവല്ല  സ്റ്റേഷൻ പരിധിയിലുള്ളവരാണ്.  നിരീക്ഷണത്തിലിരിക്കെ പൊതുഇടങ്ങളിലേക്ക് ഇറങ്ങിയതിന് 24ന്‌ മാത്രം 24 കേസുകൾ എടുക്കാൻ ആർഡിഒ, ഡിഡിപി എന്നിവരുടെ റിപോർട്ട് പ്രകാരം  കലക്ടർ പൊലീസിന്‌ നിർദേശം നൽകി. റാന്നിയിൽ രണ്ടുപേർക്കെതിരെയും അടൂരിൽ നാലുപേർക്കെതിരെയും കോന്നിയിൽ 18 പേർക്കെതിരെയുമാണ് കേസ് എടുക്കുന്നത്. 
 
 
 
പ്രധാന വാർത്തകൾ
 Top