04 June Thursday

ശുദ്ധജല വിതരണം കാര്യക്ഷമമാക്കണം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 25, 2020

 കോന്നി

കോന്നി നിയോജക മണ്ഡലത്തിൽ നിലവിലുള്ള കുടിവെള്ള പദ്ധതികളിൽ ശുദ്ധജല വിതരണം കാര്യക്ഷമമാക്കാൻ കെയു ജനീഷ് കുമാർ എംഎൽഎ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്കി. അഞ്ചു ദിവസമായി കുടിവെള്ള വിതരണം മുടങ്ങിയ കോന്നി പദ്ധതിയിലെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കാൻ നിർദ്ദേശം നല്കി. മാരൂർപാലത്ത് പൈപ്പ് പൊട്ടിയത് പരിഹരിക്കാൻ നടപടി സ്വീകരിച്ച് പണിതുടങ്ങി. പ്രമാടം ശുദ്ധജല വിതരണ പദ്ധതിയുടെ കിണർ ഉടൻ ശുചിയാക്കാനും നിർദ്ദേശം നല്കി. കോന്നിതാഴം കുടിവെള്ള പദ്ധതിയിലെ വാൽവ് ഓപ്പറേറ്ററെ സംബന്ധിച്ച് ഉയർന്ന പരാതി പരിഹരിക്കും.കൂടുതൽ പ്രശ്നങ്ങൾ നിലനിൽക്കുന്നതായി പരാതി ഉയർന്ന പഞ്ചായത്തുകളിൽ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ പങ്കെടുത്ത് ജനപ്രതിനിധികളുടെ യോഗം നടത്തും.
25ന് രാവിലെ 10ന് മലയാലപ്പുഴയിലും പകൽ 2 ന് വള്ളിക്കോട്ടും യോഗം ചേരും. 26 ന് രാവിലെ 10ന് പ്രമാടം പഞ്ചായത്തിലെ യോഗവും,27 ന് രാവിലെ 10ന് കോന്നി, അരുവാപ്പുലം പഞ്ചായത്തുകളിലെ സംയുക്ത യോഗവും ചേരും. മാർച്ച് ഒന്നിന്‌ മുൻപ് മറ്റു പഞ്ചായത്തുകളിലും യോഗം ചേരും.
പഞ്ചായത്ത് പ്രസിഡന്റുമാരായ ലിസ്സിമോൾ ജോസഫ് (വള്ളിക്കോട്), തോമസ്സ് മാത്യു (മൈലപ്ര), കെ ജയലാൽ (മലയാലപ്പുഴ), രവികല എബി (ചിറ്റാർ), അമ്പിളി (തണ്ണിത്തോട്), മനോജ് കുമാർ (കലഞ്ഞൂർ), പ്രമാടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി ജയിംസ്, അരുവാപ്പുലം പഞ്ചായത്ത് സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ കോന്നി വിജയകുമാർ, വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ ബി മനു, അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർമാരായ കെ എ നിസാർ, ആൻസിൽ, അസിസ്റ്റന്റ് എഞ്ചിനീയർമാരായ ആർ ബാബുരാജ്, ജി പ്രസാദ് എന്നിവർ പങ്കെടുത്തു.
 
 
പ്രധാന വാർത്തകൾ
 Top