28 February Sunday

പാറക്കടവ് പാലം നിർമാണത്തിന്‌ 
വീണ്ടും ടെൻഡർ

വെബ് ഡെസ്‌ക്‌Updated: Monday Jan 25, 2021

മല്ലപ്പള്ളി

മണിമലയാറ്റിലെ പാറക്കടവ് പാലം നിർമാണത്തിന് വീണ്ടും ടെൻഡർ ക്ഷണിച്ചു. ഒരാഴ്ച മുൻപാണ് ടെൻഡർ ക്ഷണിച്ചതെന്ന് അധികൃതർ പറഞ്ഞു. പാലം നിർമാണത്തിന് ആറുമാസം മുൻപാണ് ടെൻഡർ സ്വീകരിച്ചിരുന്നെങ്കിലും എസ്റ്റിമേറ്റ് തുകയേക്കാൾ പത്തു ശതമാനത്തിൽ ഏറെയായിരുന്നതിനാൽ കരാർ ഉറപ്പിച്ചിരുന്നില്ല. ഇതിനെ തുടർന്നാണ് വീണ്ടും ടെൻഡർ നൽകേണ്ടി വന്നത്. 
നേരത്തെ രണ്ടുതവണ ടെൻഡർ ക്ഷണിച്ചിരുന്നെങ്കിലും കരാറുകാർ ആരും പങ്കെടുത്തിരുന്നില്ല. ഇതുകാരണം കഴിഞ്ഞ മാർച്ച് ആദ്യം വരെ സമയം ദീർഘിപ്പിച്ചിരുന്നു. തുടർന്നാണ്‌ തുക വർധനയുള്ള ടെൻഡർ ലഭിച്ചത്. 112 മീറ്റർ നീളവും നടപ്പാതയും ഉൾപ്പെടെ 11 മീറ്റർ വീതിയുള്ള പാലം നിർമിക്കാൻ 8.23 കോടി രൂപയാണ് എസ്റ്റിമേറ്റ്. 
ടെൻഡർ അംഗികരിക്കുകയും കരാർ ഉറപ്പിക്കുന്നതും ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതിനാൽ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങാൻ വൈകും.  കീഴ്വായ്പൂരിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങളുടെ വർഷങ്ങളായുള്ള സ്വപ്നമാണ് പാറക്കടവ് പാലം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top