29 February Saturday
പൗരത്വ ഭേദഗതി നിയമം

തണ്ണിത്തോട്ടിൽ കുടുംബശ്രീ യൂണിറ്റുകളുടെ പ്രതിഷേധ കൂട്ടായ്മ

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020

തണ്ണിത്തോട്ടിലെ പ്രതിഷേധ കൂട്ടായ്‌മ പുരോഗമന കലാസാഹിത്യ സംഘം ജില്ലാ ട്രഷററർ അഡ്വ. മറിയാമ്മ തോമസ്‌ ഉദ്‌ഘാടനം ചെയ്യുന്നു

 ചിറ്റാർ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ തണ്ണിത്തോട്ടിൽ കുടുബശ്രീ യൂണിറ്റുകൾ  പ്രതിക്ഷേധ കൂട്ടായ്മ നടത്തി.തണ്ണിത്തോട് സിഡിഎസ് നേതൃത്വത്തിൽ സംഘടിപ്പിച്ച കൂട്ടായ്മയിൽ നൂറുകണക്കിന് വനിതകൾ പങ്കെടുത്തു. അഡ്വ.മറിയാമ്മ തോമസ് ഉദ്ഘാടനം ചെയ്തു.സിഡിഎസ് ചെയർപേഴ്സൺ സി എസ് ബിന്ദു അധ്യക്ഷയായി. തണ്ണിത്തോട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം വി അമ്പിളി, പഞ്ചായത്തംഗങ്ങളായ സുജ മാത്യൂ, ജി എം മഞ്ജു. സിഡിഎസ് വൈസ് ചെയർപേഴ്സൺ ബിന്ദു റെജി,അംഗം  അജിത എന്നിവർ സംസാരിച്ചു.
 
 
പ്രധാന വാർത്തകൾ
 Top