29 February Saturday

കോട്ടാങ്ങൽ പടയണി ഇന്ന്‌ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020
പത്തനംതിട്ട
കോട്ടാങ്ങൽ ശ്രീ മഹാഭദ്രകാളി ക്ഷേത്രത്തിലെ പടയണി ശനിയാഴ്‌ച മുതൽ ഫെബ്രുവരി ഒന്നുവരെ നടക്കുമെന്ന്‌ സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 25 മുതൽ ഒന്നുവരെ കോട്ടാങ്ങൽ, കുളത്തൂർ കരകളുടെ നേതൃത്വത്തിൽ പടയണി ചടങ്ങുകളും അനുബന്ധ പരിപാടികളും നടക്കും. 
25ന്‌ രാത്രി ഏഴിന്‌ ഹരിപ്പാട്‌ രാധേയം അവതരിപ്പിക്കുന്ന നാമജപലഹരി ഭജൻസ്‌. രാത്രി 10ന്‌ കുളത്തൂർ കരയുടെ ചൂട്ടുവയ്‌പ്പ്‌.
26ന്‌ രാത്രി ഏഴിന്‌ ഡോ. സി സതീദേവിയുടെ സംഗീതക്കച്ചേരി. രാത്രി  10ന്‌ കോട്ടാങ്ങൽ കരയുടെ ചൂട്ടുവലത്ത്‌. 
27ന്‌ രാത്രി 7.30ന്‌ വർക്കല സി എസ്‌ ജയറാമിന്റെ സംഗീതസദസ്‌, 8ന്‌ തിരുവനന്തപുരം കാർത്തിക തീയറ്റേഴ്‌സ്‌ അവതരിപ്പിക്കുന്ന നൃത്തനാടകം. രാത്രി 11ന്‌ ഗണപതിക്കോലം. 28ന്‌ രാത്രി 7.30ന്‌ ഭരതനാട്യം, കുച്ചിപ്പുടി, 8ന്‌ ഓച്ചിറ നാടകരംഗം അവതരിപ്പിക്കുന്ന നാടകം–-ഇവൻ നായിക. രാത്രി 8ന്‌ കോട്ടാങ്ങൽ കരയുടെ ഗണപതിക്കോലം. 29ന്‌ രാത്രി 7.30ന്‌ നൃത്ത അരങ്ങേറ്റം, 9ന്‌ നാടൻപാട്ടും ദൃശ്യാവിഷ്‌കാരവും, രാത്രി 11 മുതൽ കുളത്തൂർ കരയുടെ കുതിരക്കോലം, ഭൈരവി, മറുത, യക്ഷി, വിനോദങ്ങൾ. പുലർച്ചെ നാലിന്‌ പള്ളിപ്പാന, 5.30ന്‌ അടവി.  
30ന്‌ രാത്രി ഏഴിന്‌ അക്ഷരശ്‌ളോക സദസ്‌, 9.30ന്‌ മൂവാറ്റുപുഴ ഏയ്‌ഞ്ചൽ വോയ്‌സിന്റെ ഗാനമേള. രാത്രി ഒന്നുമുതൽ കോട്ടാങ്ങൽ കരയുടെ കുതിര, ഭൈരവി, യക്ഷി, വിനോദങ്ങൾ, മറുത. പുലർച്ചെ നാലിന്‌ പള്ളിപ്പാന, 5.30ന്‌ അടവി. 31ന്‌ വൈകിട്ട്‌ നാലിന്‌ മഹാഘോഷയാത്ര. 7.30ന്‌ വേലയും വിളക്കും. പുലർച്ചെ ഒന്നിന്‌ കുളത്തൂർ കരയുടെ വലിയ പടയണി ---101 പാള ഭൈരവി, ഭൈരവി, മറുത, അന്തരയക്ഷി, പക്ഷിക്കോലം, വിനോദങ്ങൾ, കാലൻകോലം, നിർത്ത്‌ഭൈരവി. ഫെബ്രുവരി ഒന്നിന്‌ വൈകിട്ട്‌ നാലിന്‌ മഹാഘോഷയാത്ര. 7.30ന്‌ വേലയും വിളക്കും. 9.30ന്‌ കൊട്ടാരക്കര ശ്രീഭദ്രയുടെ നൃത്തനാടകം. പുലർച്ചെ ഒന്നിന്‌ കോട്ടാങ്ങൽ കരയുടെ വലിയപടയണി–- 101 പാള ഭൈരവി, ഭൈരവി, മറുത, അന്തരയക്ഷി, പക്ഷിക്കോലം, വിനോദങ്ങൾ, കാലൻകോലം, നിർത്ത്‌ഭൈരവി. ഫെബ്രുവരി 2ന്‌ പുലവൃത്തത്തോടെ ഈ വർഷത്തെ പടയണി മഹോത്സവം സമാപിക്കും. ക്ഷേത്രഭരണസമിതി സെക്രട്ടറി ടി സുനിൽ, പ്രസിഡന്റ്‌ സുനിൽ വെള്ളിക്കര, അനീഷ്‌ ചുങ്കപ്പാറ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. 
 
 
പ്രധാന വാർത്തകൾ
 Top