22 February Saturday

തിരുവല്ല പുഷ്പോൽസവ് തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020

 തിരുവല്ല

വർണ വൈവിധ്യങ്ങളുമായി കണ്ണിന് കുളിർമ പകർന്ന് പത്ത് ദിവസം നീണ്ടു നിൽക്കുന്ന തിരുവല്ല പുഷ്പോപോൽ സവ് തുടങ്ങി. വെള്ളിയാഴ്ച രാവിലെ മാത്യു ടി തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പവലിയന്റെ സബ് കളക്ടർ ഡോ: വിനയ് ഗോയലും, മെഡിക്കൽ എക്സിബിഷൻ ഡിവൈഎസ്പി പി ഉമേഷ് കുമാറും വൈകിട്ട് കലാസന്ധ്യ ആന്റോ ആന്റണി എംപിയും ഉദ്ഘാടനം ചെയ്തു നഗരസഭാ ചെയർമാൻ ചെരിയാൻ പോളച്ചിറയ്ക്കൽ പതാക ഉയർത്തി. എം സലീം, അലക്സ് മാമൻ, ഷാജി തിരുവല്ല എന്നിവർ സംസാരിച്ചു. തുടർന്ന് നൃത്തനൃത്യങ്ങളും  ഇന്ദ്രജിത്തിന്റെ മാജിക് ഷോയും നടന്നു. ശനിയാഴ്ച വൈകിട്ട് കലാസന്ധ്യ മന്ത്രി കെ രാജു ഉദ്ഘാടനം ചെയ്യും. 6.30ന് ചലചിത്ര താരം അജീഷ് കോട്ടയം നയിക്കുന്ന കോമഡി ഫെസ്റ്റ് .
 
 
പ്രധാന വാർത്തകൾ
 Top