05 December Monday
ശബരിമല തീര്‍ഥാടനം

തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികസഹായം

വെബ് ഡെസ്‌ക്‌Updated: Thursday Nov 24, 2022
പത്തനംതിട്ട
ശബരിമല  തീർഥാടനവുമായി ബന്ധപ്പെട്ട ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാർ കൂടുതൽ സഹായം അനുവദിച്ചു. പഞ്ചായത്തുകളോടൊപ്പം പത്തനംതിട്ട, തിരുവല്ല നഗരസഭയ്ക്കും കൂടുതൽ സാമ്പത്തിക സഹായം അനുവദിച്ചു.  പത്തനംതിട്ട നഗരസഭയ്ക്ക് 30 ലക്ഷം രൂപയാണ് നൽകുക. ശബരിമല  തീർഥാടകർക്ക് വേണ്ട അടിസ്ഥാന സൗകര്യം വിപുലപ്പെടുത്താനാണ്  ഇത് വിനിയോ​ഗിക്കുക.  
ജില്ലയിൽ 17 പഞ്ചായത്തുകൾക്കും രണ്ട് ന​ഗരസഭകൾക്കുമാണ് ഇത്തരത്തിൽ അധിക ഫണ്ട് അനുവദിച്ചത്. ഇത്തവണ ഓമല്ലൂർ പഞ്ചായത്തിനും പണം അനുവദിച്ചു. തെക്കൻ പ്രദേശത്ത് നിന്ന് കൂടാതെ ഓമല്ലൂർ ക്ഷേത്രത്തിലും മറ്റും തീർഥാടകർ ധാരാളമായി എത്തുന്നുണ്ട്.  
ശുചീകരണത്തിനും കുടിവെള്ളത്തിനും മുൻ​ഗണന നല്കിയാണ്  തീർഥാടകർക്ക് സൗകര്യം  വിപുലപ്പെടുത്താൻ വിവിധ തദ്ദേശ സ്ഥാപനങ്ങൾ പദ്ധതി തയ്യാറാക്കുകയെന്ന് വിവിധ തദ്ദേശ സ്ഥാപന ഭാരവാഹികൾ പറഞ്ഞു. പത്തനംതിട്ട ന​ഗരസഭയ്ക്കാണ് ഇവയിൽ കൂടുതൽ തുക അനുവിച്ചത്. 30 ലക്ഷം. ശബരിമല ഉൾപ്പെടുന്ന ജില്ലാ ആസ്ഥാനമെന്ന നിലയിലും ന​ഗരസഭ മുൻകൈയെടുത്ത് നടത്തുന്ന വിവിധ പ്രവർത്തനങ്ങൾ കണക്കിലെടുത്തുമാണ് ഇത്തവണ കൂടുതൽ തുക അനുവദിക്കപ്പെട്ടതെന്ന് ന​ഗരസഭ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ പറഞ്ഞു. 
എല്ലാ വർഷവും ന​ഗരത്തിൽ ന​ഗരസഭയുടെ നേതൃത്വത്തിൽ ഇടത്താവളം ഒരുക്കി തീർഥാടകർക്ക് വിപുലമായ സംവിധാനം   ഒരുക്കാറുള്ളതാണ്. ഇത്തവണയും എൽഡിഎഫ് നേതൃത്വം നൽകുന്ന ഭരണസമിതി വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. അവ കൂടുതൽ ഫലപ്രദമായി നടത്തുന്നതിന് സർക്കാരിന്റെ അധിക ഫണ്ട് സഹായകരമാകും.  ഉന്നതതല യോ​ഗത്തിൽ കൂടുതൽ ഫണ്ട് അനുവദിക്കണമെന്ന് ചെയർമാൻ ആവശ്യപ്പെട്ടിരുന്നു. 
പഞ്ചായത്തുകളിൽ റാന്നി പെരുനാടിന് 23.57 ലക്ഷവും കുളനടയ്ക്ക് 10.84 ലക്ഷവും അനുവദിച്ചിട്ടുണ്ട്. പന്തളം ന​ഗരസഭയ്ക്ക് 20 ലക്ഷം രൂപയുമാണ് സർക്കാർ അനുവദിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top