29 January Saturday

പുത്തനുടുപ്പും പുസ്തകവും ജില്ലാതല ഉദ്ഘാടനം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 24, 2021

എസ് പി സി പദ്ധതിയുടെ ആഭിമുഖ്യത്തിൽ പുത്തനുടുപ്പും പുസ്തകവും പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം 
ജില്ലാ പൊലീസ് മേധാവി ആർ നിശാന്തിനി നിർവഹിക്കുന്നു

പത്തനംതിട്ട
എസ് പി സി പദ്ധതിയുടെ ആഭിമുഖ്യത്തിൽ പുത്തനുടുപ്പും പുസ്തകവും എന്ന പേരിൽ നടത്തിയ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ അങ്കണത്തിൽ  ജില്ലാ പൊലീസ് മേധാവി ആർ.നിശാന്തിനി  നിർവഹിച്ചു.35 സ്‌കൂളുകളിലെ കേഡറ്റുകൾ ശേഖരിച്ച വസ്ത്രങ്ങൾ, പഠനോപകരണങ്ങൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവയുടെ വിതരണവും ഹയർ സെക്കൻഡറി പരീക്ഷയിൽ ഉന്നതവിജയം നേടിയ  കേഡറ്റുകൾക്കുള്ള അനുമോദനവുമാണ് സംഘടിപ്പിച്ചത്.  മുൻ കേഡറ്റുകളുടെ കൂട്ടായ്മയായ എസ് പി സി വളണ്ടിയർ കോർപ്‌സിന്റെ സഹകരണവും ഉണ്ടായി. പത്തനംതിട്ട ജിഎച്ച്എസ്എസ് പിടിഎ പ്രസിഡന്റ് ഫിറോസ് ഖാൻ അധ്യക്ഷനായി. സ്‌കൂൾ പ്രിൻസിപ്പൽ ആർ ഉഷാകുമാരി ,ജില്ലാ നർകോട്ടിക് സെൽ ഡിവൈഎസ്പി ആർ പ്രദീപ്കുമാർ,  പത്തനംതിട്ട ഡിവൈഎസ്പി കെ സജീവ്, ഇൻസ്പെക്ടർ ജി സുനിൽ,  ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ എസ്ഐ ജി സുരേഷ് കുമാർ, ജില്ലാ കോഓർഡിനേറ്റർ ഷിദിൻ ചാക്കോ, മുൻ ജില്ലാ കോഓർഡിനേറ്റർ അശ്വിനി രാജൻ, എസ് എം യൂസഫ് കുമാർ, അനില അന്ന തോമസ് എന്നിവർ സംസാരിച്ചു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top