29 January Saturday

228–-ാമത് സ്നേഹഭവനം കുഞ്ഞപ്പിക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Nov 24, 2021

ഡോ. എം എസ് സുനിൽ നിരാലംബർക്ക് പണിതു നൽകുന്ന 228–-ാമത്തെ വീടിന്റെ താക്കോൽദാനം ഷിക്കാഗോ 
മലയാളി അസോസിയേഷൻ പ്രതിനിധി ജോസഫ് വിരുത്തി കുളങ്കര നിർവഹിക്കുന്നു

 

പത്തനംതിട്ട
സാമൂഹിക പ്രവർത്തക ഡോ. എം എസ് സുനിൽ നിരാലംബരായ കുടുംബങ്ങൾക്ക് പണിത് നൽകുന്ന 228–-ാമത്തെ സ്നേഹ ഭവനം കൈമാറി. ഷിക്കാഗോ മലയാളി അസോസിയേഷൻ  മെമ്പറായ മോനു വർഗീസിന്റെ സഹായത്താലാണിത്‌. പട്ടാഴി ദർഭ പാറവിള കിഴക്കേതിൽ ലുദിയ കുഞ്ഞപ്പിക്കും കുടുംബത്തിനുമാണ്‌ നൽകിയത്‌.
വീടിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രതിനിധി ജോസഫ് വിരുത്തി കുളങ്കര നിർവഹിച്ചു. രണ്ടു കാലുകൾക്കും സ്വാധീനമില്ലാത്ത കുഞ്ഞപ്പിയും ഭാര്യ ലുദിയയും കുഞ്ഞിനോടുമൊപ്പം സുരക്ഷിതമല്ലാത്ത കുടിലിൽ താമസിച്ചുവരികയായിരുന്നു.  ചിക്കാഗോ മലയാളി അസോസിയേഷൻ നൽകിയ നാല്‌ ലക്ഷം ഉപയോഗിച്ച് രണ്ടു മുറിയും ഹാളും അടുക്കളയും ശുചിമുറി യും സിറ്റൗട്ടും അടങ്ങിയ വീടാണ്‌  നൽകുകിയത്‌. ഷിക്കാഗോ മലയാളി അസോസിയേഷൻ സഹായിക്കുന്ന ആറാമത്തെ വീടാണിത്. വാർഡ് മെമ്പർ ജെയിൻ ജോയ്, സന്തോഷ് എം സാം, റോജി തോമസ്, കെ പി ജയലാൽ, ഷിബു  എന്നിവർ  സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top