പത്തനംതിട്ട
കോവിഡ് 19 ബാധിച്ചുമരിച്ച പ്ലാവിള പുത്തൻവീട്ടിൽ കുഞ്ഞുമോൾ ജോയിയുടെ സംസ്കാരം ഡിവൈഎഫ്ഐ നേതൃത്വത്തിൽ നടത്തി. മാർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി വാഴമുട്ടം ഈസ്റ്റ് പള്ളി വികാരി ജിജു എൻ ജോൺ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് സംഗേഷ് ജി നായരെ വിളിച്ച് അഭ്യർഥിച്ചതിനെ തുടർന്നാണ് ഡിവൈഎഫ്ഐ ഇടപെട്ടത്. ജില്ലാ കമ്മിറ്റിയംഗം സുമേഷ്, കോന്നി ബ്ലോക്ക് കമ്മിറ്റിയംഗം രാജീവ് രവി, വള്ളിക്കോട് മേഖല ട്രഷറർ സൂരജ് രവി, ജോസ് എന്നിവർ സംസ്കാരത്തിന് നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..