01 October Saturday

കോന്നിയിൽ 
പലയിടത്ത്‌ കല്ലേറ്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022
കോന്നി
പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ കോന്നിയിൽ വ്യാപക ആക്രമണം. കോന്നിയിൽ രണ്ടിടങ്ങളിലായി സർവീസ് നടത്തിയ കെഎസ്‌ ആർടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. ജീവനക്കാർക്ക് പരിക്കേറ്റു. കോന്നി കുളത്തിങ്കലിൽ കെഎസ്‌ആർടിസി ബസിന് നേരെ കല്ലെറിഞ്ഞതിനെ തുടർന്ന് ബസിന്റെ മുൻ ഭാഗത്തെ ചില്ല് തകർന്നു. ഡ്രൈവർ കടക്കൽ സ്വദേശി ഷാജിയുടെ കൈക്ക് പരുക്കേറ്റു. ഷാജിയെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. 
പത്തനംതിട്ട –- പുനലൂർ റൂട്ടിൽ സർവീസ് നടത്തിയ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിന് നേരെയാണ് കല്ലേറുണ്ടായത്. കോന്നി ഇളകൊള്ളൂർ സ്‌കൂൾ ഭാഗത്തും കെഎസ്‌ആർടിസി ബസിനുനേരെ കല്ലേറ് ഉണ്ടായി. ബൈക്കിലെത്തിയ സംഘം ഇളകൊള്ളൂരിൽ ബസിന് നേരെ കല്ലെറിയുകയായിരുന്നു. കുളത്തിങ്കലിലുണ്ടായ കല്ലേറിൽ കോന്നി സബ് രജിസ്ട്രാർ ഓഫീസിലെ സീനിയർ ക്ലാർക്ക് ബോബി മൈക്കിളിന്റെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ ആദ്യം കോന്നി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top