16 October Saturday

കെജിഒഎ 
പൊതുയോഗം 
തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Sep 24, 2021
പത്തനംതിട്ട
കേരള ഗസറ്റഡ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷൻ നേതൃത്വത്തിൽ കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക,  നവകേരള സൃഷ്‌ടിക്കായി സിവിൽ സർവീസിനെ സജ്ജമാക്കുക, വർഗീയതയെ ചെറുക്കുക, സ്‌ത്രീപക്ഷ കേരളത്തിനായി അണി ചേരുക, പിഎഫ്‌ആർടിഎ നിയമം പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്‌ നടത്തുന്ന  ധർണ വിജയിപ്പിക്കാനും 55–-ാം സംസ്ഥാന സമ്മേളന തീരുമാനങ്ങൾ വിശദീകരിക്കാനുമായുള്ള  യൂണിറ്റ്‌ ജനറൽ ബോഡികൾ തുടങ്ങി. ഓൺലൈനായി ചേരുന്ന ജനറൽ ബോഡികൾ 24ന്‌ അവസാനിക്കും.
  ജില്ലയിലെ 17 യൂണിറ്റ്‌ കേന്ദ്രങ്ങളിൽ ഒക്ടോബർ 12ന്‌ ഗസറ്റഡ്‌ ജീവനക്കാർ ധർണ നടത്തും. ധർണയിൽ എല്ലാ ഗസറ്റഡ്‌ ജീവനക്കാരും പങ്കെടുക്കണമെന്ന്‌ കെജിഒഎ ജില്ലാ പ്രസിഡൻറ്‌  ഹബീബ്‌ മുഹമ്മദ്‌, ജില്ലാ സെക്രട്ടറി ഡോ. സുമേഷ്‌ സി വാസുദേവൻ എന്നിവർ അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top