20 October Wednesday

വാർഡുതല ആരോഗ്യകേന്ദ്രം ഉദ്‌ഘാടനം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 24, 2021

 പത്തനംതിട്ട 

ഇരവിപേരൂർ പഞ്ചായത്തിലെ വാർഡുതല ആരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനവും വാർഡ് ആരോഗ്യ കേന്ദ്രങ്ങളുടെ ജില്ലാതല ഉദ്ഘാടനവും വെള്ളിയാഴ്‌ച മൂന്നിന് പഴയകാവ് മോഡൽ അങ്കണവാടിയിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്‌ഘാടനം ചെയ്യും. 
പഞ്ചായത്തിന്റെ ഓരോ വാർഡിലെയും ജനങ്ങളുടെ ആരോഗ്യസ്ഥിതിയും ആരോഗ്യസംബന്ധമായ ബുദ്ധിമുട്ടുകളും വിലയിരുത്താനും പ്രാദേശിക പരിഹാരങ്ങൾ കണ്ടെത്താനും സഹായകരമായ കേന്ദ്രങ്ങളാണ് വാർഡ് ആരോഗ്യ കേന്ദ്രങ്ങൾ. എല്ലാ ജില്ലകളിലേയും ഒരു പഞ്ചായത്തിനെയാണ് തെരഞ്ഞെടുക്കുന്നത്. ജില്ലയിൽ നിന്നും ഇരവിപേരൂർ പഞ്ചായത്തിനെയാണ് തെരഞ്ഞെടുത്തത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top