18 October Monday
10 മരണംകൂടി

880 പേർക്ക്‌ കൂടി 
176 രോഗമുക്തർ

വെബ് ഡെസ്‌ക്‌Updated: Friday Sep 24, 2021
പത്തനംതിട്ട 
ജില്ലയിൽ വ്യാഴാഴ്‌ച 880 പേർക്ക് കോവിഡ് -19 സ്ഥിരീകരിച്ചു;  176 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ രണ്ടുപേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതും 878 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്. ഇതുവരെ ആകെ 173931 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 166349 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.
വ്യാഴാഴ്‌ച ജില്ലയിൽ കോവിഡ് -19 ബാധിതരായ 10 പേർ മരിച്ചു. 1) റാന്നി-പെരുനാട് സ്വദേശി (72), 2) അടൂർ സ്വദേശി (81), 3) കുന്നന്താനം സ്വദേശി (63), 4) മല്ലപ്പളളി സ്വദേശി (80), 5) റാന്നി-അങ്ങാടി സ്വദേശി (75), 6) തിരുവല്ല സ്വദേശി (80), 7) ഏഴംകുളം സ്വദേശി (78), 8)  കൂടൽ സ്വദേശി (69), 9) കുളനട സ്വദേശി (50), 10) നാറാണംമൂഴി സ്വദേശി (89) എന്നിവരാണ്‌ മരിച്ചത്‌. 
ആകെ രോഗമുക്തരായവരുടെ എണ്ണം 164542 ആണ്. ജില്ലക്കാരായ 8306 പേർ രോഗികളായുണ്ട്. ആകെ 15273 പേർ നിരീക്ഷണത്തിലാണ്. 2903 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. കോവിഡ് -19 മൂലമുളള മരണനിരക്ക് 0.42 ശതമാനമാണ്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top