20 October Tuesday

അമൽ വരയ്‌ക്കുകയാണ്‌ ‌ കോവിഡ്‌ ബാധിതർക്കായി

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020

വരച്ച ചിത്രങ്ങൾക്കൊപ്പം അമൽ കൃഷ്ണ

 റാന്നി

അമൽ കൃഷ്ണയുടെ ലോക്ക്ഡൗൺകാല ചിത്രരചന കോവിഡ്‌മൂലം കഷ്ടത അനുഭവിക്കുന്നവർക്ക്‌ കൈത്താങ്ങാകുന്നു. താൻ  വരച്ച ചിത്രങ്ങളിൽനിന്ന്‌ ലഭിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയാണ് 
അമൽ തന്റെ പ്രതിബദ്ധതയും കരുതലും  തെളിയിച്ചത്‌. 
വടശ്ശേരിക്കര അരീക്കക്കാവ് പാലക്കൽ ബിജുവിന്റെയും അർച്ചനയുടെയും  മകനാണ്‌ അമൽ. അമൃത വിദ്യാലയത്തിൽ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ്‌ അവധിക്ക് വീട്ടിൽ ഇരുക്കുമ്പോഴാണ്‌ ലോക്ക്ഡൗൺ നീണ്ടതും സമയം ചെലവഴിക്കാൻ പെൻസിൽ ഡ്രോയിങ് ആരംഭിച്ചതും.  അമൽ വരച്ച 30 ചിത്രങ്ങൾക്ക് ലഭിച്ച 15,105 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകാനായി  കലക്ടർ പി ബി നൂഹിന് കൈമാറി. തനിക്കേറെ പ്രിയപ്പെട്ട കലക്ടർ ബ്രോയുടെ ചിത്രവുമായാണ്‌  അമൽ കലക്ടറേറ്റിലെത്തിയത്‌. പണവും ചിത്രവും നൽകിയ അമലിനെ  എല്ലാ ഭാവുകങ്ങളും നേർന്നാണ് കലക്ടർ  മടക്കി അയച്ചത്.
 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ അവഹേളിക്കാൻ ശ്രമിച്ച ചില സംഘടനകൾക്കും മറ്റുമുള്ള  ശക്തമായ മറുപടിയായിരുന്നു ഈ കുരുന്നിന്റെ ചിന്തകൾ. 
ആവശ്യമുള്ളവർക്ക്‌ വാട്സാപ്പ് വഴി ചിത്രം അയച്ചുകൊടുക്കുകയും  ഓൺലൈനായി  സ്വീകരിക്കുന്ന പ്രതിഫലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുകയും ചെയ്യുമെന്ന്‌ അമൽ പറയുന്നു.  300 മുതൽ 1000 രൂപ വരെ ചിത്രങ്ങൾക്ക് ലഭിച്ചിട്ടുണ്ട്.
മാതാപിതാക്കളും സഹോദരൻ അഭയ കൃഷ്ണയും  അമലിനെ സഹായിക്കുന്നുണ്ട്.  പ്ലസ് വൺ പഠനത്തിന്‌  ചിറ്റാർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ അപേക്ഷ നൽകിയിരിക്കുകയാണ് അമൽ. സിപിഐ എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ബെഞ്ചമിൻ ജോസ് ജേക്കബിനൊപ്പമായിരുന്നു അമലും കുടുംബവും കലക്ടറെ സന്ദർശിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top