25 July Sunday

207–-ാം സ്‌നേഹഭവനം പഠിക്കാൻ 
മിടുക്കരായ പെൺകുട്ടികൾക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Jun 24, 2021

207ാ-ത്തെ സ്നേഹഭവനത്തിന്റെ താക്കോൽ ധനമന്ത്രി കെ എൻ ബാലഗോപാൽ കൊച്ചുചെറുക്കന്റെ കുടുംബത്തിന്‌ കൈമാറുന്നു

 പത്തനംതിട്ട

ഡോ. എം എസ് സുനിൽ ഭവനരഹിതർക്ക് പണിത് നൽകുന്ന 207–-ാം സ്നേഹ ഭവനം താമരക്കുടി ഇരവിക്കോഡ് ആതിര നിവാസിൽ കൊച്ചു ചെറുക്കനും കുടുംബത്തിനും. വിദേശ മലയാളികളായ ലീന ഗ്രിഗറിയുടെയും ഡോ. ഗ്രിഗറിയുടെയും സഹായത്താലാണ്‌ വീട്‌ നിർമിച്ചത്‌.  താക്കോൽ ദാനവും ഉദ്ഘാടനവും ധനമന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു.
വർഷങ്ങളായി സ്വന്തമായി വീടില്ലാതെ അഞ്ചു സെന്റ് ഭൂമിയിൽ രണ്ടു പെൺകുട്ടികൾക്കും ഭാര്യക്കുമൊപ്പം പൊളിഞ്ഞുവീഴാറായ ഒരു ചെറിയ ഓലമേഞ്ഞ മൺകുടിലിലായിരുന്നു കൊച്ചു ചെറുക്കൻ താമസിച്ചിരുന്നത്. രണ്ടു പെൺകുട്ടികളും ബിരുദാനന്തര ബിരുദവും ബിഎഡും കഴിഞ്ഞവരാണ്.  മൂത്ത പെൺകുട്ടി രണ്ടു വിഷയങ്ങളിൽ ബിരുദാനന്തരബിരുദം നേടുകയും, നെറ്റ് പാസ് ആവുകയും ചെയ്തു. തകർന്നു വീഴാറായ കുടിലിൽ വെളിച്ചം പോലുമില്ലാതെ മണ്ണെണ്ണ വിളക്കിന്റെ നുറുങ്ങു വെട്ടത്തിലാണ് ഇവർ ഉന്നതവിജയം നേടിയത്. ഇവരുടെ ദയനീയാവസ്ഥ ജോസ് പ്രസാദ് എന്നയാളാണ് ടീച്ചറിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. അങ്ങനെയാണ് ലീനയുടെ സഹായത്താൽ രണ്ടു മുറികളും ഹാളും അടുക്കളയും ശുചിമുറിയും സിറ്റൗട്ടും  അടങ്ങിയ വീട് നിർമിച്ചു നൽകിയത്.   ചടങ്ങിൽ വാർഡംഗം മാർഗ്രറ്റ്  ജോൺസൺ, കെ പി ജയലാൽ, ആർ മധു, ജോസ് പ്രസാദ് എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top