25 July Sunday

പത്തനംതിട്ട നഗരസഭയിൽ ഓൺലൈൻ സേവനങ്ങൾ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Jun 24, 2021

പത്തനംതിട്ട നഗരസഭയിലെ ഓൺലൈൻ സേവനം ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ ഉദ്‌ഘാടനം ചെയ്യുന്നു

 പത്തനംതിട്ട 

നഗരസഭയിലെ കെട്ടിടങ്ങളുടെ നികുതി അടയ്ക്കുന്നതിനും ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനും ഓൺലൈൻ സേവനം നിലവിൽ വന്നു. ഈ സംവിധാനം പൊതുജനങ്ങൾക്ക് ഏറെ പ്രയോജനകരമാകും. നഗരമൊ ഓഫീസിൽ എത്താതെ tax.lsgkerala. gov.in എന്ന വെബ്സൈറ്റിലൂടെ കെട്ടിട നികുതി വിവരങ്ങൾ മനസിലാക്കാനും നികുതി അടയ്‌ക്കാനും ഇനി കഴിയും. കൂടാതെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് അടക്കം കെട്ടിടങ്ങളുമായി ബന്ധപ്പെട്ട് വരുന്ന മറ്റ് സർട്ടിഫിക്കറ്റുകൾ ഓൺലൈനായി ലഭിക്കും. 
 നഗരസഭാ കാര്യാലയത്തിൽ എത്തുന്നവർക്ക് പലപ്പോഴും ഉദ്യോഗസ്ഥർ അവധിയിലാകുന്നതിനാൽ സേവനം യഥാസമയം ലഭ്യമാകാതെ വരുന്നു. ഈ ബുദ്ധിമുട്ട് ഓൺലൈനാകുന്നതോടെ അവസാനിക്കും. വെബ്സൈറ്റ് നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ ഉദ്‌ഘാടനം ചെയ്‌തു. വൈസ് ചെയർപേഴ്സൺ ആമിന ഹൈദരാലി അധ്യക്ഷയായി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top