09 July Thursday

ഭക്ഷണത്തിന് പണം വാങ്ങിയത് പ്രതിഷേധാർഹം: എൽഡിഎഫ്

വെബ് ഡെസ്‌ക്‌Updated: Sunday May 24, 2020

 

തിരുവല്ല
ജില്ലയിലെ എല്ലാ പഞ്ചായത്തുകളും നഗരസഭകളും ലോക് ഡൗൺ കാലത്തെ സാമൂഹ്യ അടുക്കള വഴി സൗജന്യമായി ഭക്ഷണം നൽകിയപ്പോൾ തിരുവല്ല നഗരസഭ ബഹുഭൂരിപക്ഷം പേർക്കും പണം വാങ്ങി ഭക്ഷണ പൊതി നൽകിയത് പ്രതിഷേധാർഹമാണെന്ന് എൽഡിഎഫ് തിരുവല്ല അസംബ്ലി നിയോജക മണ്ഡലം കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
സർക്കാർ കുറഞ്ഞ വിലയ്ക്ക് നഗരസഭയ്ക്ക് നൽകിയ സ്പിരിറ്റ് ദുർവ്യയം ചെയ്തതിനെക്കുറിച്ചും സാറ്റിറ്റൈസർ വിതരണത്തിലെ അഴിമതിയും അന്വേഷിക്കണം. പഞ്ചായത്തുകൾ സൗജന്യമായി സാനിറ്റൈസർ നൽകിയപ്പോൾ നഗരസഭ കുപ്പി ഒന്നിന് 50 രുപാ നിരക്കിൽ വിറ്റ നടപടിയും പരിശോധിക്കണം. എം ബി നൈനാൻ അധ്യഷനായി. അഡ്വ.ആർ സനൽകുമാർ, അലക്സാണ്ടർ കെ ശാമുവൽ, അഡ്വ.ഫ്രാൻസിസ് വി ആൻറണി.അഡ്വ.രജീഷ് കുമാർ, റെജി കുരുവിള, ജിജി വട്ടശേരിൽ, ബാബു കുടുങ്കൽ ,എൻ സി തോമസ്, റെയ്ന ജോർജ് എന്നിവർ സംസാരിച്ചു.
 
 
പ്രധാന വാർത്തകൾ
 Top