22 September Sunday

ഇവി കലാമണ്ഡലം സർഗോത്സവം 25ന‌്്; കലാരത്ന പുരസ്കാരം ആശ ശരത്തിന‌്

വെബ് ഡെസ്‌ക്‌Updated: Friday May 24, 2019

 

പത്തനംതിട്ട
അടൂർ ഈവി കലാമണ്ഡലം സദ‌്കലാ വിദ്യാപീഠത്തിന്റെ സർഗോത്സവം ശനിയാഴ്ച അടൂർ ഗീതം ഓഡിറ്റോറിയത്തിൽ നടക്കും. പകൽ രണ്ടിന‌് ആരംഭിക്കുന്ന രാഗതാളലയവിന്യാസം അടൂർ ഡിവൈഎസ‌്പി കെ എ തോമസ‌് ഉദ‌്ഘാടനംചെയ്യും. വൈകിട്ട‌് 4.30ന‌്  സാംസ‌്കാരിക സമ്മേളനം മന്ത്രി പി തിലോത്തമൻ ഉദ‌്ഘാടനംചെയ്യും‌. ചിറ്റയം ഗോപകുമാർ എംഎൽഎ അധ്യക്ഷനാകും. 
ഇവി കലാമണ്ഡലം കലാരത്ന പുരസ്കാരം സിനിമാതാരവും നർത്തകിയുമായ ആശ ശരത്തിന‌് മന്ത്രി പി തിലോത്തമൻ നൽകും. കവി ആലങ്കോട‌് ലീലാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും. വൈകിട്ട‌് നടക്കുന്ന നൃത്ത സംഗീത മെഗാ റിയാലിറ്റിഷോയിൽ മാന്നാനം ബി വാസുദേവൻ രചനയും സംഗീതസംവിധാനവും നിർവഹിച്ച ‘മോക്ഷം’, ‘ഇന്നലെയുടെ ജീവിതചാറ‌്’ എന്നീ നൃത്തശിൽപങ്ങൾ ഇവി കലാമണ്ഡലം നൃത്തവിഭാഗം മേധാവി കലൈകാവേരി കാവ്യസൂര്യൻ അവതരിപ്പിക്കും. 
 
 
 
പ്രധാന വാർത്തകൾ
 Top