07 June Sunday

ബാങ്കിൽ അഞ്ചുപേർ മാത്രം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 24, 2020
പത്തനംതിട്ട
രോഗ നിയന്ത്രണപ്രവർത്തനങ്ങളുടെ ഭാഗമായി ബാങ്കുകളിലെ തിരക്ക് ഒഴിവാക്കാൻ ഒരേസമയം അഞ്ച് പേരിൽ കൂടുതൽ  പ്രവേശിക്കാൻ പാടില്ലെന്ന് കലക്ടർ പി ബി നൂഹ് അറിയിച്ചു. 
ഇടപാടുകൾ പൂർത്തിയാക്കി വേഗത്തിൽ തിരിച്ചുപോകണം. ബാങ്കിന്റെ ചുമരുകൾ, മേശ, കൗണ്ടർ എന്നിവയിൽ സ്പർശിക്കാൻ പാടില്ല. നിരീക്ഷണത്തിൽ കഴിയുന്നവരും  ജലദോഷം, ചുമ, പനി തുടങ്ങിയ രോഗലക്ഷണമുള്ളവരും  ബാങ്കിൽ എത്തരുത്‌. ഇടപാടിന് മുമ്പും ശേഷവും കൈകൾ സോപ്പ് അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുക. ഉപഭോക്താക്കൾ എടിഎം, ഇന്റർനെറ്റ് ബാങ്കിങ്‌, മൊബൈൽ ബാങ്കിങ്‌ സൗകര്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുക. പാസ്ബുക്ക് പ്രിന്റിങ്ങ്‌, ബാലൻസ് പരിശോധന എന്നിവക്കായി ബാങ്ക് സന്ദർശനം ഒഴിവാക്കുക. പെൻഷൻ വാങ്ങുന്നവർ കൂട്ടമായി ബാങ്കുകളിൽ എത്താൻ പാടില്ലെന്നും കലക്ടർ നിർദേശിച്ചു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top