07 June Sunday

ക്രഷർ യൂണിറ്റുകളുടെ പ്രവർത്തനം 31 വരെ നിരോധിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 24, 2020

 

പത്തനംതിട്ട
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ പാറമടകളുടെയും ക്രഷർ യൂണിറ്റുകളുടെയും പ്രവർത്തനം ചൊവ്വാഴ്‌ച മുതൽ ഈ മാസം 31 വരെ താൽക്കാലികമായി നിരോധിച്ചതായി ജില്ലാ കലക്ടർ പി ബി നൂഹ് അറിയിച്ചു. 
ജില്ലയിലെ  അടിയന്തര സാഹചര്യത്തിൽ പാറമടകളുടെയും ക്രഷർ യൂണിറ്റുകളുടെയും പ്രവർത്തനംമൂലം പൊതുജനങ്ങൾ കൂട്ടംകൂടുന്നത് ഒഴിവാക്കുന്നതിനും സംസ്ഥാന സർക്കാർ ഭാഗിക ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയത്.
രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾ കൂട്ടം കൂടുന്നതു നിരോധിച്ചിട്ടുണ്ട്. ജില്ലാ അതിർത്തികളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. ജില്ലയിൽ അവശ്യസേവനങ്ങൾ ലഭ്യമാണെന്നും കലക്ടർ പറഞ്ഞു. 
 
പ്രധാന വാർത്തകൾ
 Top