03 June Wednesday

രോഗിക്കൊപ്പം സഞ്ചരിച്ചവരെ തിരിച്ചറിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 24, 2020

 

 
പത്തനംതിട്ട
 കോവിഡ് 19 വൈറസ്ബാധ സ്ഥിരീകരിച്ച കൊടുന്തറ സ്വദേശിയോടൊപ്പം വിമാനത്തിൽ സഞ്ചരിച്ച വരെ തിരിച്ചറിഞ്ഞു.  
ദോഹയിൽ നിന്ന് ഈ മാസം 20ന് പുലർച്ചെ രണ്ടിന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഖത്തർ എയർവേയ്‌സിന്റെ  ക്യുആർ 506 വിമാനത്തിലാണ് യുവാവ് എത്തിയത്. 30സി സീറ്റിലാണ് ഇയാൾ യാത്ര ചെയ്തത്. പുലർച്ചെ നാലിന് വെഞ്ഞാറംമൂടിലെ ഒരു റസ്‌റ്റോറന്റിൽ നിന്ന്‌ ഭക്ഷണം കഴിച്ചിരുന്നു. ഇദ്ദേഹത്തിനൊപ്പം വിമാനത്തിലുണ്ടായിരുന്ന ഒമ്പത്‌  പത്തനംതിട്ട ജില്ലക്കാരെയും മറ്റു ജില്ലകളിൽനിന്നുള്ള എട്ടുപേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. വിമാനത്തിൽ ഇദ്ദേഹത്തിന്റെ സീറ്റിന് മുന്നിലും പിന്നിലും മലയാളി കുടുംബങ്ങളുണ്ടായിരുന്നതായും ആരോഗ്യവകുപ്പിനെ അറിയിച്ചുണ്ട്. 
നാട്ടിൽ എത്തിയാൽ ഹോം ക്വറന്റൈയിനിൽ  കഴിയുകയായിരുന്നു. വീട്ടിലെ കാറാണ് ഉപയോഗിച്ചത്. ഡ്രൈവർ മാത്രമാണു കാറിലുണ്ടായിരുന്നത്. വീട്ടിൽ ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്. ഭാര്യയെയും കുട്ടിയേയും നേരത്തെതന്നെ ബന്ധുവീട്ടിലേക്കു മാറ്റിയിരുന്നു. വീട്ടിലെത്തിയശേഷം ഇയാൾ പുറത്തുപോയിട്ടില്ല. 21ന് ചുമയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചു. തുടർന്ന് ആംബുലൻസിൽ ആരോഗ്യപ്രവർത്തകർ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചു പരിശോധനയ്ക്ക് സാമ്പിൾ എടുത്തശേഷം വീട്ടിൽ തന്നെ നിരീക്ഷത്തിൽ തുടരാൻ നിർദേശിക്കുകയായിരുന്നു. വീട്ടിൽ ഭക്ഷണവും എത്തിച്ചിരുന്നു. നിലവിൽ ഇയാളുമായി നേരിട്ട് സമ്പർക്കം പുലർത്തിയ 17 പേരെയും അല്ലാതെയുള്ള 20 പേരേയും കണ്ടെത്തിയിട്ടുണ്ട്.
 
 
പ്രധാന വാർത്തകൾ
 Top