പത്തനംതിട്ട
വെട്ടിപ്രം വെളിയത്ത് ബിബിൻ ഡാനിയേൽ തോമസി( 31) ന്റെ മൃതശരീരം ഒന്നര വർഷത്തിന് ശേഷം കല്ലറ പൊളിച്ച് വീണ്ടും പോസ്റ്റ്മോർട്ടം നടത്തി. 2020 ജനുവരിയിൽ സുഡാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ബിബിന്റെ അമ്മ പൊന്നമ്മ തോമസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് വീണ്ടും പോസ്റ്റ്മോർട്ടം നടത്തിയത്. സുഡാനിൽ പോസ്റ്റ്മോർട്ടം നടത്തിയിരുന്നെങ്കിലും ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. മാക്കാംകുന്ന് പള്ളിയിലുള്ള കല്ലറ പൊളിച്ചാണ് പോസ്റ്റ്മോർട്ടം നടത്തിയത്. അടൂർ ആർഡിഒ ഹരികൃഷ്ണനും സംഘവും നേതൃത്വം നൽകി. കോട്ടയം മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജൻ ഡോ. രഞ്ജു രവീന്ദ്രൻ, ഡോ. ടി ദീപു, ഡോ റെയ്ചൽ എന്നിവർ ചേർന്ന് പോസ്റ്റ്മോർട്ടം നടത്തി . പത്തനംതിട്ട സിഐ കെ വി ബിനീഷ് ലാലിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..