28 February Sunday

ചിറ്റാറിൽ ഡോ.വർഗീസ് കുര്യനും ജനീഷ് കുമാർ എംഎൽഎക്കും സ്നേഹസമർപ്പണം

വെബ് ഡെസ്‌ക്‌Updated: Wednesday Feb 24, 2021

ചിറ്റാറിൽ നടന്ന സ്നേഹസമർപ്പണം ഫാ. ജോസ് ചാമക്കാല കോർ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്യുന്നു

ചിറ്റാർ
ചിറ്റാറിൽ ജില്ലാ സ്‌പെഷാലിറ്റി ആശുപത്രി ആരംഭിക്കുന്നതിന് സൗജന്യമായി സ്ഥലം നൽകിയ വിദേശ മലയാളിയും വികെഎൽ ഗ്രൂപ്പ് ചെയർമാനുമായ ഡോ.വർഗീസ് കുര്യനും അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ യ്ക്കും കിഴക്കൻ മലയോര മേഖല സ്നേഹ സമർപ്പണം നൽകി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചിറ്റാർ ഡിപ്പോ ജങ്‌ഷനിൽനിന്ന്‌ ചിറ്റാർ, സീതത്തോട് പഞ്ചായത്തുകളിലെ ജനപ്രതിനിധികളും പൗരാവലിയും ചേർന്ന്‌ ഇരുവരേയും  സ്വീകരിച്ചു. സാംസ്കാരിക ഘോഷയാത്രയ്ക്കു ശേഷം ചിറ്റാർ മാർക്കറ്റിൽ നടന്ന യോഗം ഫാ. ജോസ് ചാമക്കാല കോർ എപ്പിസ്കോപ്പ   ഉദ്ഘാടനം ചെയ്തു. ചിറ്റാർ പഞ്ചായത്ത് പ്രസിഡന്റ്‌ സജി കുളത്തുങ്കൽ അധ്യക്ഷനായി. 

സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ്‌ ജോബി ടി ഈശോ, ജില്ലാ പഞ്ചായത്ത് സ്‌റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺ ലേഖ സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി എസ് സുജ, ഷിജി മോഹനൻ, നബീസത്തു ബീവി, രവികല എബി, ബീന മുഹമ്മദ് റാഫി, ആദർശ വർമ, അഡ്വ. വി ആർ രാധാകൃഷ്ണൻ, പി ആർ അജയകുമാർ, നൗഷാദ് ഖാസിമി, അനിൽ ബഞ്ചമൺപാറ, ടി എസ് രാജു, ടി എസ് രഞ്‌ജൻ, സജിനി, ഗ്രേസി ഫിലിപ്പ്, സംഘാടക സമിതി ജനറൽ കൺവീനർ കെ ജി മുരളിധരൻ എന്നിവർ സംസാരിച്ചു .ചിറ്റാർ അച്ചൻകോവിൽ മലയോര ഹൈവേയുടെ സമീപത്തായാണ് ആധുനിക സൗകര്യങ്ങളോടെ  ആശുപത്രി സമുച്ചയം  നിർമിക്കുന്നത്. ഇതിനായി വികെഎൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഡോ.വർഗീസ് കുര്യൻ രണ്ടേക്കർ സ്ഥലമാണ് സർക്കാരിന് സൗജന്യമായി നൽകിയത്. ഡോ.വർഗീസ് കുര്യന്‌  വേണ്ടി മകൻ ജിജിൻ വർഗീസ് കുര്യൻ സ്നേഹസമർപ്പണം സ്വീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top