പത്തനംതിട്ട
ജില്ലയിൽ ചൊവ്വാഴ്ച 430 പേർക്ക് കോവിഡ്- സ്ഥിരീകരിച്ചു. ആറു പേർ വിദേശത്ത്നിന്ന് വന്നവരും, ഒൻപതു പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്നവരും 415 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത 26 പേരുണ്ട്. കോവിഡ്- ബാധിതരായ നാലു പേരുടെ മരണം റിപ്പോർട്ട് ചെയ്തു. ഇതുവരെ ആകെ 54,799 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 49,286 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്. ആറന്മുള സ്വദേശി (64), റാന്നി അങ്ങാടി സ്വദേശി (91), അടൂർ സ്വദേശി (73), കലഞ്ഞൂർ സ്വദേശി (55) എന്നിവരാണ് മരിച്ചത്. 688 പേർ രോഗമുക്തരായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..