22 February Saturday
ആർദ്രം ജനകീയ ക്യാമ്പയിൻ

ഓപ്പൺ ജിം പ്രക്കാനത്തുതന്നെ: വീണാ ജോർജ് എംഎൽഎ

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020

 പത്തനംതിട്ട

ആരോഗ്യവകുപ്പിന്റെ ഓപ്പൺ ജിം ആരംഭിക്കുമെന്ന് ചെന്നീർക്കരയിലെ പ്രക്കാനത്തുതന്നെ  വീണാ ജോർജ് എംഎൽഎ പറഞ്ഞു. ജീവിതശൈലീ രോഗങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ വ്യായാമവും കായിക വിനോദങ്ങളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആർദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പ്രക്കാനം പൊതു സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാതല വോളിബോൾ മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎൽഎ. 
ജില്ലാ മെഡിക്കൽ ഓഫീസ്, ആരോഗ്യകേരളം എന്നിവ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ ഫയർ ആന്റ് സേഫ്റ്റി ടീമും പ്രക്കാനം വോളീബോൾ അക്കാദമി ടീമും പ്രദർശന മത്സരം നടത്തി. ജില്ലയിലെ റവന്യൂ ബ്ലോക്കുകളെ പ്രതിനിധീകരിച്ചുള്ള ടീമുകളാണ് മത്സരിക്കുക. ചെന്നീർക്കര കുടുംബാരോഗ്യകേന്ദ്രത്തിന്റെ  നേതൃത്വത്തിൽ  ജീവിതശൈലീ രോഗനിർണയ ക്യാമ്പും ആർദ്രം സ്റ്റാളും ക്രമീകരിച്ചിട്ടുണ്ട്. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ടി കെ ജി നായർ, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ എസ് പാപ്പച്ചൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ എൽ ഷീജ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രം മാനേജർ എബി സുഷൻ, ഡെപ്യൂട്ടി ഡിഎംഒ സി എസ് നന്ദിനി, ജില്ലാ ഫയർ ഓഫീസർ വിനോദ് കുമാർ, ആർദ്രം അസിസ്റ്റൻഡ് നോഡൽ ഓഫീസർ സി ജി ശ്രീരാജ്,  ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ ടി കെ അശോക് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top